തിരുവനന്തപുരം: ക്വാറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മൈനിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ മടവൂര്‍ അനിലിനെതിരെ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചു.
പാര്‍ട്ടി അംഗത്തിന്റെ പരാതിയിലാണ് നടപടി. അനില്‍ ക്വാറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. കിളിമാനൂര്‍ ഏരിയ കമ്മിറ്റിക്കാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. ഇതിനുപിന്നാലെയാണ് സിപിഎം മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.








