Home Trivandrum ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മോഷണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും മോഷണം നടത്തിയ മൂന്നംഗസംഘം അറസ്റ്റില്‍

1
0

തിരുവനന്തപുരം: ജില്ലയിലുടനീളം അമ്ബലങ്ങളും കടകളും സര്‍ക്കാര്‍ ഓഫിസും കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ യുവതിയടക്കം മൂന്നുപേരെ പൊലീസ് പിടികൂടി.തൃശൂര്‍ ചേര്‍പ്പ് പാറക്കോവില്‍ പുളിപ്പറമ്പില്‍ വീട്ടില്‍ റഫീക് സതീഷ് എന്ന സതീഷ് (39), കൊച്ചുവേളി ശംഭുവട്ടം ജങ്ഷനില്‍ വാടകക്ക് താമസിക്കുന്ന സാബു സേവ്യര്‍ (35), വലിയതുറ മേരി മാതാ ലെയിനില്‍ വനിത എന്ന വനജ (32) എന്നിവരെയാണ് പൂന്തുറ എസ്.എച്ച്.ഒ സജികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മുട്ടത്തറ ആര്യന്‍കുഴി ദേവീക്ഷേത്രത്തിലും കമലേശ്വരം ശിവക്ഷേത്രത്തിലും നടന്ന മോഷണവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് ഇവര്‍ വലയിലായത്. പകല്‍ സമയങ്ങളില്‍ മൂവരും ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് ദര്‍ശനം നടത്താനെന്ന വ്യാജേന അമ്ബലങ്ങളില്‍ പ്രവേശിച്ച് പരിസരം മനസ്സിലാക്കിവെക്കും.രാത്രി സാബുവും സതീഷും ഓട്ടോറിക്ഷയില്‍ ക്ഷേത്രത്തിനു സമീപം എത്തിയശേഷം സതീഷാണ് ക്ഷേത്രത്തിനകത്തുകയറി മോഷണം നടത്തുന്നത്. ഈ സമയം സാബു സുരക്ഷിതമായ സ്ഥലത്ത് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്ത് മാറിനില്‍ക്കും. കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു കിട്ടുന്ന നാണയത്തുട്ടുകള്‍ നോട്ടാക്കുന്നതും മോഷണം ചെയ്ത് കിട്ടുന്ന സ്വര്‍ണം വില്‍പന നടത്തി പണമാക്കുന്നതും വനജയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here