Home Breaking News ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തുറന്നിട്ട് നാല് മാസം; നോട്ടുകൾ പൂത്തുനശിക്കുമെന്നാശങ്ക

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തുറന്നിട്ട് നാല് മാസം; നോട്ടുകൾ പൂത്തുനശിക്കുമെന്നാശങ്ക

1
0

തൃശൂർ: കോവിഡ് നിയന്ത്രണങ്ങൾ മൂലം ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ തുറന്നിട്ട് നാല് മാസമായി. മഴക്കാലം കൂടി വന്നതോടെ നോട്ടുകൾ പൂപ്പൽ പിടിച്ച് കേടുവരുമോ എന്ന ആശങ്കയിലാണ് ദേവസ്വം. ഗുരുവായൂർ ക്ഷേത്രത്തിൽ ആകെ 36 ഭണ്ഡാരങ്ങളാണ് ഉള്ളത്. എല്ലാ മാസവും ഭണ്ഡാരങ്ങൾ തുറന്നെണ്ണാറുണ്ട്. ഇതിനായി ദേശസാൽകൃത ബാങ്കുകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 15നാണ് ഭണ്ഡാരം അവസാനമായി എണ്ണിയത്. അപ്പോൾ 3.48 കോടി രൂപയും 3.61 കിലോ സ്വർണവും 11 കിലോ വെള്ളിയുമാണ് ലഭിച്ചത്. പിന്നീട് മാർച്ച് 15ന് ഉത്സവത്തിന് ശേഷം ഭണ്ഡാരം എണ്ണാനായിരുന്നു തീരുമാനം. എന്നാൽ മാർച്ച് 14 മുതൽ കോവിഡ് നിയന്ത്രണങ്ങൾ വന്നു. 21മുതൽ ദർശനം നിർത്തലാക്കി.
ക്ഷേത്ര ഭണ്ഡാരങ്ങളിൽ നിന്ന് ശരാശരി 45 കോടി രൂപയും 3 കിലോ സ്വർണവും 10 കിലോ വെള്ളിയും ലഭിക്കാറുണ്ട്. 50 മുതൽ 60 വരെ ആളുകൾ ചേർന്ന് 12 ദിവസമെടുത്താണ് ഭണ്ഡാരങ്ങളിലെ കാണിക്ക എണ്ണാറുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here