Home Covid 19 Updates ഗൾഫിൽ കോവിഡ് മരണം 511 ആയി; രോഗബാധിതരുടെ എണ്ണം 95000 കടന്നു

ഗൾഫിൽ കോവിഡ് മരണം 511 ആയി; രോഗബാധിതരുടെ എണ്ണം 95000 കടന്നു

7
0

റിയാദ്: ഗൾഫിൽ കോവിഡ് മരണസംഖ്യ 511 ആയി. 25 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. നാലായിരത്തിലേറെ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 95000 കടന്നു.

യു.എ.ഇയിലാണ് 11 പേർ മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മരണ സംഖ്യ 185 ആയി. സൗദിയിൽ 10 മരണം കൂടിയായതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 239ൽ എത്തി. കുവൈത്തിൽ രണ്ടും ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ ഓരോ രോഗികൾ വീതവും മരിച്ചു. സൗദിയിൽ മരണ സംഖ്യക്ക് പുറമെ രോഗികളുടെ എണ്ണവും മാറ്റമില്ലാതെ ഉയരുകയാണ്. 1704 പേർക്കാണ് ഇന്നലെ മാത്രം സൗദിയിൽ രോഗം സ്ഥിരീകരിച്ചത്.

ദുബൈയിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിതോടെ ഗൾഫിൽ കോവിഡ് മൂലം മരിക്കുന്ന മലയാളികളുടെ എണ്ണം 59 ആയി. മതിലകം പുതിയകാവ് പഴുന്തറ തേപറമ്ബിൽ ഷുക്കൂർ എന്ന അബ്ദുൽ റസാഖ് ആണ് ദുബൈ അൽ ബറാഹ ആശുപത്രിയിൽ ഇന്നലെ മരിച്ചത്. ഖത്തർ ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനയാണുള്ളത്. ഖത്തറിൽ 1130 പേർക്ക് കൂടി രോഗം ഉറപ്പിച്ചതോടെ വൈറസ് ബാധിതരുടെ എണ്ണം 21000 കവിഞ്ഞു. കുവൈത്തിൽ 415ഉം ബഹ്‌റൈനിൽ 151ഉം ഒമാനിൽ 112ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു.

അതേസമയം കോവിഡ് രോഗം പൂർണമായി സുഖപ്പെട്ടവരുടെ എണ്ണം ഇരുപത്തി ഒന്നായിരത്തിനും മുകളിലെത്തി. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും രോഗവ്യാപനം തുടരുന്ന സാഹചര്യം മുൻനിർത്തി ഇന്ന് വൈകീട്ട് മുതൽ കുവൈത്തിൽ സമ്ബൂർണ കർഫ്യൂ പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here