ഭോപ്പാൽ: മധ്യപ്രദേശിൽ ട്രക്ക് മറിഞ്ഞ് അഞ്ച് അതിഥി തൊഴിലാളികൾ മരണപ്പെട്ടു. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നും 200 കിലോമീറ്റർ ഇള്ളിലായാണ് സംഭവം. 15 പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഉപജീവന മാർഗം നഷ്ടപ്പെട്ട തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. ഹൈദരാബാദിൽ നിന്നുള്ള 20 അംഗ സംഘമായിരുന്നു യാത്ര തുടങ്ങിയത്. മധ്യപ്രദേശിലെ ജാൻസിലിലേക്കും ഉച്ചർപ്രദേശിലെ നഗരങ്ങളിലേക്കും മാമ്പഴം കയറ്റി അയക്കുന്ന ട്രക്കിലായിരുന്നു ഇവരുടെ യാത്ര.
നരസിംഗപൂരിൽ നിന്നും ട്രക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. ഇവരെല്ലാവരും തന്നെ കൊറോണ വൈറസ് പരിശോധന നടത്തിയിരുന്നു.
മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്കുള്ള കാൽനടയാത്രക്കിടെ മൂന്ന് അതിഥി തൊഴിലാളികൾ മരണപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഭർവാനിയിൽ വെച്ചായിരുന്നു അപകടം.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച്ച ട്രെയിൻ ഇടിച്ച് 16 അതിഥി തൊഴിലാളികൾ മരണപ്പെട്ടതിന്റെ നടുക്കം മാറുന്നതിന് മുന്നേയാണ് ഈ അപകടം. റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുന്നവരുടെ മുകളിലൂടെ ജൽനയ്ക്കും ഔറംഗബാദിനുമിടയിൽ ഓടികൊണ്ടിരിക്കുന്ന ട്രെയിനായിരുന്നു അപകടമുണ്ടാക്കിയത്
യുഎഇയിൽ 624 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 11 മരണം കൂടി
അബുദാബി: യുഎഇയിൽ 624 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 17,417 ആയി. 11 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 185 ആയി.
458 പേർ കൂടി ഇന്ന് കൊവിഡ് മുക്തരായിട്ടുണ്ട്. ഇതുവര 4295 പേർക്കാണ് യുഎഇയിൽ കൊവിഡ് ഭേദമായത്. നിലവിൽ 12,937 പേര് രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.





