പാരീസ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് നേടുമെന്ന് സൂപ്പര്‍ താരം നെയ്മര്‍. മികച്ച ടീമും ബുദ്ധിമാനായ പരിശീലകനും അതിന് സഹായിക്കുമെന്നുംനെയ്മര്‍ സൂചിപ്പിച്ചു.
കഴിഞ്ഞ മാസം പരിക്കേറ്റ നെയ്മര്‍ നിലവില്‍ ടീമിന് പുറത്താണ്. കൂടാതെ സ്ട്രൈക്കര്‍ കവാനിയും പുറത്താണെങ്കിലും ഓള്‍ഡ് ട്രാഫോഡില്‍ യുണൈറ്റഡിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തകര്‍ത്ത പി എസ് ജി നോകൗട്ടില്‍ ഇതോടെ വ്യക്തമായ ആധിപത്യം നേടി. ഇനി പാരീസിലെ സ്വന്തം മൈതാനാണ് രണ്ടാം പാദ മത്സരം എന്നത് അവരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നു.
ലീഗ് 1 ല്‍ വര്‍ഷങ്ങളായി വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന പി എസ് ജിക്ക് പക്ഷെ ചാമ്ബ്യന്‍സ് ലീഗില്‍ ഏറെ നാളായി മോശം നിലയാണ്. എംബപ്പേ അടക്കമുള്ള പ്രതിഭകള്‍ ഉള്ള ടീമിന് ഉത്തവണയും കാലിടറിയാല്‍ അത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വെക്കും എന്നുറപ്പാണ്.




