Home National ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ബിജെപി എംഎല്‍എയടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ബിജെപി എംഎല്‍എയടക്കം ആറുപേര്‍ കൊല്ലപ്പെട്ടു

1
0

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൗകോണ്ഡ പൊലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

ഭീമാ മണ്ഡാവിയെ കൂടാതെ അഞ്ചു പൊലീസുകാരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. എംഎല്‍എയുടെ ഗണ്‍മാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ സ്ഫോടനം നടത്തുകയായിരുന്നു.

ഏറ്റവും അവസാനത്തെ വാഹനത്തിലായിരുന്നു ഭീമാ മണ്ഡാവി ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന് പിന്നാലെ വെടിവെപ്പുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവസ്ഥലത്തേക്ക് സിആര്‍പിഎഫ് സംഘം എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here