
ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നക്സല്‍ ആക്രമണം. ഐഇഡി സ്ഫോടനത്തില്‍ ഒരു ഐടിബിപി ഉദ്യോഗസ്ഥന് വീരമൃത്യു വരിച്ചു. ഒരു ഹെഡ് കോണ്‍സ്റ്റബിളിനും പരുക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ പരുക്കേറ്റ ജവാനെ ചികിത്സയ്ക്കായി റായ്പൂരിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ഐടിബിപിയുടെ സോന്‍പൂര്‍ ക്യാമ്പിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് സംഭവം.തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം നടന്നതെന്ന് ബസ്തര്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പറഞ്ഞു. ഐടിബിപി 53-ാം ബറ്റാലിയന്‍ സംഘം ഡോണ്ട്രിബേഡയിലും സോന്‍പൂരിലും റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ എത്തിയതായിരുന്നു. ഇതിനിടെ നക്സലുകള്‍ ഐടിബിപിക്കാരെ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ അസിസ്റ്റന്റ് സബ്-ഇന്‍സ്പെക്ടറാണ് വീരമൃത്യു വരിച്ചത്.സ്ഫോടനത്തില്‍ രാജേന്ദ്ര സിംഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കോണ്‍സ്റ്റബിള്‍ മഹേഷിനാണ് പരുക്കേറ്റത്. മഹേഷ് റായ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ബരാകര്‍ നദിക്ക് കുറുകെയുള്ള പാലം നക്‌സലൈറ്റുകള്‍ തകര്‍ത്തിരുന്നു. 2018 ലാണ് ഈ പാലം നിര്‍മ്മിച്ചത്.




