പി.എ അലക്‌സാണ്ടര്‍
രാജസ്ഥാന്‍, ഛത്തീസ്ഗഢ്,മധ്യപ്രദേശ്, തെലങ്കാന, മിസോറാംഎന്നീ 5 സംസ്ഥാനങ്ങളിലേ
ക്ക് നടക്കുന്ന നിയമസഭാ തെരെഞ്ഞടുപ്പ് 2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിന്റെ മിനി പോരാട്ടമാണെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. തീര്‍ച്ചയായും വരാന്‍പോകുന്നലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായിരിക്കും ഇത് എന്ന് ഉറപ്പിക്കാം. പ്രതിപക്ഷകക്ഷികളുംഎന്‍.ഡി.എയുംതമ്മില്‍ വീറോടെഏറ്റുമുട്ടുന്ന ചിത്രങ്ങളാണ്ഈ സംസ്ഥാനങ്ങൡലൂടെ ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍മനസ്സിലാക്കാന്‍ കഴിഞ്ഞത്.
നരേന്ദ്രമോദിയും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷകക്ഷികളുംഒപ്പത്തിനൊപ്പമാണെങ്കിലും ഛത്തീസ്ഗഢിലും മിസോറാമിലും ദളിത് വോട്ടുകളില്‍വരുത്തുന്ന മാറ്റങ്ങള്‍ രണ്ടുകൂട്ടര്‍ക്കും ദോഷം ചെയ്യും. ഛത്തീസ്ഗഢില്‍ അജിത് ജോഗിനിര്‍ണ്ണായക പോരാട്ടത്തിലാണ്.മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലുംകോണ്‍ഗ്രസ് ആണ്ബി.ജെ.പിയുടെ മുഖ്യ എതിരാളി എന്ന്പറയാമെങ്കിലും അജിത് ജോഗിഎന്ന ചാണക്യന് ചുറ്റുമാണ്ഛത്തീസ്ഗഢ് കറങ്ങുന്നത്.അദ്ദേഹത്തിന്റെ ഒരു മാസം പ്രായമുള്ള ഛത്തീസ്ഗഢ് ജനതാകോണ്‍ഗ്രസ്സിന്റെ കരുത്ത് ഈനിയമസഭാ തെരഞ്ഞെടുപ്പില്‍തെളിയിക്കും.
അജിത് ജോഗി എന്ന ഛത്തീസ്ഗഢിന്റെ പ്രഥമ മുഖ്യമന്ത്രിഒരു മാസം മുമ്പ് ജന്മം നല്‍കിയഛത്തീസ്ഗഢ് ജനതാകോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്ക് സംസ്ഥാനത്തിന്റെ വിധിയെഴുത്തില്‍ നിര്‍ണായ പങ്കുണ്ടെന്ന് അവിടം സന്ദര്‍ശിച്ചപ്പോള്‍മനസിലായി.എല്ലാ മുക്കിലും മൂലയിലും അജിത് ജോഗിയുടെയും ബിഎസ്പിിയുടേയും പ്രവര്‍ത്തകര്‍ അരയുംതലയും മുറുക്കി രംഗത്ത് ഓടിനടക്കുന്നത് കണ്ടു.
യോഗിയെക്കുറിച്ച് പറഞ്ഞാല്‍ ആദ്യം സത്‌നാമികളെക്കുറിച്ച്പറയണം. അവിടത്തെ ജാതിരാഷ്ട്രീയത്തിലെ കരുത്തുറ്റ മുഖങ്ങളില്‍ ഒന്നാണ് ദളിതര്‍ക്കിടയിലെസത്‌നാമി സമുദായം.ഇവിടെത്ത വോട്ടര്‍മാരില്‍ 17ശതമാനത്തോളം സതന്ാമ ികളാണ.് അവരുടെ നേതാവാണ് അജിത് ജോഗി എന്ന്‌നിസ്സംശയം പറയാം.മായാവതിയുടെ ബി.എസ്.പിയുമായിജോഗി ഉïാക്കിയ ഐക്യമുന്നണി സംസ്ഥാനത്തുടനീളം ശക്തമാണ്. പ്രത്യേകിച്ച്,ഗോത്രവര്‍ഗ്ഗ ദളിത് മേഖലകളില്‍.ബിലാസ്പൂര്‍, റായ്ഗഢ്,അംബികാപൂര്‍ എന്നിവിടങ്ങളില്‍ സത്‌നാമികള്‍ ശക്തരാണ്.അജിത് ജോഗി കോണ്‍ഗ്രസ്സുകാരനായിരുന്നു. എന്നാല്‍ കഴിഞ്ഞ തവണ ചിത്രം മാറി. സത്‌നാം ഗുരസര്‍ദാസ് സത്‌നാംസേന രൂപീകരിച്ചു. മാത്രമല്ലആ സേന രാഷ്ട്രീയപാര്‍ട്ടിയായിമാറുകയും ചെയ്തു. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പില്‍ആ പാര്‍ട്ടി 21 സീറ്റില്‍ മത്സരിച്ചു.തമ്മിലടിച്ച കോണ്‍ഗ്രസ്സും സേനയും കൂടി ബി.ജെ.പിയെ വിജയിപ്പിച്ചു. സത്‌നാമി വോട്ടുകള്‍ കോണ്‍ഗ്രസിന് മങ്ങലേല്‍പ്പിച്ചു.ഇവിടെ ഒരു വിരോധാഭാസംഉണ്ട്. സത്‌നാം സേന രൂപീകരിച്ച ബല്ദാസും അയാളുടെ മകന്‍കുശ് വന്തും ഇത്തവണ കോണ്‍ഗ്രസ് നിരയിലാണ്. സത്‌നാമിലെമറ്റൊരു നേതാവ് രുദ്രകുമാറും ഇത്തവണ കോണ്‍ഗ്രസിനൊപ്പമാണ്. എന്നാല്‍ സ്വന്തം പാര്‍ട്ടിയുമായി അജിത്‌ജോഗി രംഗപ്രവേശംചെയ്തതോടെ മത്സരം ത്രികോണമായി. കോണ്‍ഗ്രസിലെവോട്ടുകളില്‍ ബി.ജെ.പി ഇത്തവണയും വിള്ളല്‍ വീഴ്ത്തുന്നുണ്ടെന്നാണ് രാഷ്ട്രീയവിദഗ്ദ്ധര്‍ചൂണ്ടിക്കാണിക്കുന്നത്.
ഗോത്രമേഖലകളില്‍ അജിത്‌ജോഗി കോണ്‍ഗ്രസിന് എതിരാണ്. ഗോത്രസംവരണമുള്ള 29സീറ്റുകളാണുള്ളത്. 2008-ല്‍ഇവിടെ 19 സീറ്റ് ബി.ജെ.പിയാണ് നേടിയത്. കോണ്‍ഗ്രസിന്‌വെറും 10 സീറ്റ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോള്‍ 2008ലെ സ്ഥിതി മാറുകയും കോണ്‍ഗ്രസ് 18 സീറ്റ്കയ്യടക്കുകയും ചെയ്തു. ബി.ജെ.പിക്ക് കിട്ടിയത് വെറും 13സീറ്റ്. ജോഗി അപ്പോള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു.
90 നിയമസഭാ സീറ്റുകളാണ്ഛത്തീസ്ഗഢില്‍ ഉള്ളത്. കഴിഞ്ഞതവണ 3 സീറ്റ് കൂടുതല്‍നേടി ബി.ജെ.പി. കസേര ഉറപ്പിച്ചു.കോണ്‍ഗ്രസിന് 35 സീറ്റുകള്‍ കിട്ടി. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വിരലിലെണ്ണാവുന്ന സീറ്റുകളുടെ വ്യത്യാസം. ചുരുക്കത്തില്‍ ഒന്നര ശതമാനം വോട്ടിന്റെ കുറവ് കോണ്‍ഗ്രസിന്.
സംസ്ഥാനത്ത് പട്ടികജാതിസംവരണമുള്ള 10 സീറ്റുകളുï്.കഴിഞ്ഞ തവണ 9 സീറ്റുംബി.ജെ.പിക്കാണ് കിട്ടിയത്.ഇത്തവണ ഈ പ്രദേശങ്ങള്‍ബി.ജെ.പിക്ക് ബാലികേറാമലയാകുമെന്നാണ് സൂചന.ബി.എസ്.പിയും ജോഗിയുംഒറ്റക്കെട്ടായതോടെ കാര്യങ്ങള്‍ആകെ കുഴഞ്ഞുമറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ ഒറ്റയ്ക്ക് മത്സരിച്ച് ബി.എസ്.പി, ശരണ്‍ഗഡ്,മൂംഗേലി, ബിലാസ്ഗഢ് സീറ്റുകളില്‍ ജയിച്ചു.ഇവിടെ മായാവതി ശക്തയാണ്. അജിത് ജോഗിയുടെ പിന്‍ബലം കൂടി ഇത്തവണ ബിഎസ്.പിക്കു കിട്ടുമ്പോള്‍ അവര്‍ രണ്ടുമുന്നണിക്കും വെല്ലുവിളിയാണ്




