Home Breaking News ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മമ്മൂട്ടി

2
0

മലയാള സിനിമയുടെ ഹാസ്യരാജാവ് ജഗതി ശ്രീകുമാറിന്റെ 72-ാം പിറന്നാള്‍ ആണിന്ന്. സിനിമാ ലോകത്ത് നിന്നുളള നിരവധിയാളുകള്‍ പ്രിയനടന് ജന്മദിനാശംസകള്‍ നേരുകയാണ്.ജഗതിയ്ക്ക് ഒപ്പമുളള ചിത്രം പങ്കുവെച്ചാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായ സിബിഐ ഫൈഫിലൂടെയാണ് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്്. ഏതാനും മിനിറ്റുകള്‍ മാത്രമാണ് സ്‌ക്രീനില്‍ ഉണ്ടായിരുന്നതെങ്കിലും പ്രേക്ഷകര്‍ നിറഞ്ഞ മനസോടെയാണ് താരത്തിന്റെ മടങ്ങിവരവ് ആഘോഷിച്ചത്.2012 മാര്‍ച്ച് 10ന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തില്‍ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് താരം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here