Home National ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം;18പേര്‍ക്ക് പരിക്ക്

ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ബസ് സ്റ്റാന്‍ഡില്‍ സ്‌ഫോടനം;18പേര്‍ക്ക് പരിക്ക്

7
0

ജമ്മു: പുല്‍വാമാ ആക്രമണത്തിന് ശേഷം വീണ്ടും ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ജമ്മുവിലെ ബസ് സ്റ്റാന്‍ഡില്‍ വലിയ സ്ഫോടനം. ഗ്രനൈഡാണ് പൊട്ടിത്തെറിച്ചതെന്ന് സംശയിക്കുന്നു. 18 ഓളം ആളുകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജനത്തിരക്കുള്ള സ്ഥലത്താണ് സ്ഫോടനമുണ്ടായിരിക്കുന്നത് എന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. പ്രദേശം പോലീസ് വളയത്തിലാണ്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. ബസ്സിന്റെ അടിയില്‍ വീണ ഗ്രനൈഡ് പൊട്ടുകയായിരുന്നു. എന്നാല്‍, ബസ്സില്‍ എത്രപേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.

ആദ്യം കരുതിയത് ടയര്‍ പൊട്ടിത്തെറിച്ചതാണെന്ന് പിന്നീട് ആംബുലന്‍സ് പോകുന്നത് കണ്ടപ്പോഴാണ് സ്ഫോടനമാണെന്ന് മനസ്സിലായത്. ദൃക്സാക്ഷി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here