
കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ അര്‍ജുനന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. നാടക ഗാനങ്ങളിലൂടെ സിനിമാഗാന രംഗത്തെത്തിയ അദ്ദേഹം ഇരുന്നൂറു സിനിമകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നു.1968ല്‍ കറുത്ത പൗര്‍ണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമ സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ ഗാനത്തിന് 2017ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1936 മാര്‍ച്ച് 1ന് ഫോര്‍ട്ടുകൊച്ചിയിലെ ചിരട്ടപ്പാലത്ത് കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും പതിനാലു മക്കളില്‍ ഏറ്റവും ഇളയവനായാണ് അര്‍ജുനന്‍ ജനിക്കുന്നത്. ചങ്ങനാശ്ശേരി ഗീത, പീപ്പിള്‍സ് തിയറ്റര്‍, ദേശാഭിമാനി തിയേറ്റേഴ്‌സ്, ആലപ്പി തിയറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്ര, കെ.പി.എ.സി തുടങ്ങിയ കലാസമിതികള്‍ക്ക് വേണ്ടി 300 ലേറെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നു.കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ ചിത്രത്തിലെ മാനത്തിന്‍മുറ്റത്ത്, ഹൃദയമുരുകീ നീ എന്നീ ഗാനങ്ങള്‍ശ്രദ്ധേയങ്ങളായി തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് അര്‍ജ്ജുനന്‍ മാസ്റ്റര്‍ ഈണം നല്‍കിയിട്ടുണ്ട്.







