
ചെറുതോണി: ജില്ലയില്‍ ഭൂപ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ മാണി. 1964,1993 ഭൂപതിവ് ചട്ടങ്ങള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി അനുമതി നല്‍കത്തക്കവിധം ചട്ടങ്ങളില്‍ നിയമ ഭേദഗതി വരുത്തണം. ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ട് മാത്രം പട്ടയം ലഭിക്കാതെ പോയ നിരവധി കര്‍ഷകര്‍ ജില്ലയില്‍ അവശേഷിക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം രേഖകളില്‍ വന്ന അപകാതമൂലം ഭൂമിയുടെ ക്രയവിക്രയങ്ങളില്‍ തടസം നേരിടുന്നു. ഇത്തരം വിഷയങ്ങള്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് സമയബന്ധിതമായി പരിഹരിക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു.വാഴത്തോപ്പ് പാപ്പന്‍സ് ഓഡിറ്റോറിയത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍നിന്നും രാജിവെച്ച് കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയിലേക്ക് വന്ന ആമ്പല്‍ ജോര്‍ജ്, ജോര്‍ജ് ഉതുപ്പ്, മാത്യു വാലുമ്മേല്‍, സി.എം മത്തായി, രൂപേഷ് പാറയില്‍, റോയി പുത്തന്‍കുളം എന്നിവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. പ്രതിസന്ധികള്‍ക്കിടയിലും വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വളര്‍ച്ചയിലേക്ക് നയിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമായ മാര്‍ഗരേഖയുമായി മുന്നോട്ടുപോകുകയാണെന്നും കോവിഡ് കാലയളവില്‍പോലും പട്ടിണിയും പരിഭവവുമില്ലാതെ ജനങ്ങളെ സംരക്ഷിക്കാനായത് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.ജില്ലാ പ്രസിഡന്റ്് ജോസ് പാലത്തിനാല്‍ അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ ജോര്‍ജ് എക്സ്, പി.എം മാത്യു, തോമസ് ജോസഫ്, അലക്സ് കോഴിമല, പ്ര?ഫ.കെ.ഐ. ആന്റണി, രാരിച്ചന്‍ നീറണാകുന്നേല്‍, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, എം.എം മാത്യു, ടോമി പകലോമറ്റം, ജിന്‍സന്‍ വര്‍ക്കി, കുര്യോക്കോസ് ചിന്താര്‍മണി, ബാബു കക്കുഴി, എ.ഒ അഗസ്റ്റിന്‍, ടോമി കുന്നേല്‍, കെ.എന്‍ മുരളി, മനോജ് എം.തോമസ്, ജയകൃഷ്ണന്‍ പുതിയേടത്ത്, റോയിച്ചന്‍ കുന്നേല്‍, ജോയി കിഴക്കേപറമ്പില്‍, കെ.ജെ. സെബാസ്റ്റിയന്‍, ഷിജോ തടത്തില്‍, ജോര്‍ജ് അമ്പഴം, ബിജു ഐക്കര, സെലിന്‍ കുഴിഞ്ഞാലില്‍ ആല്‍ബിന്‍ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.




