Home Latest News in Kerala ജില്ലാ ആസൂത്രണ സമിതി യോഗം ടേക്ക് ബ്രേക്ക് ശുചിത്വ പദ്ധതി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും...

ജില്ലാ ആസൂത്രണ സമിതി യോഗം ടേക്ക് ബ്രേക്ക് ശുചിത്വ പദ്ധതി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കാന്‍ നിര്‍ദ്ദേശം

3
0

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ടേക്ക് ബ്രേക്ക് ശുചിത്വ പദ്ധതി ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും നടപ്പാക്കുന്നതിന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത രണ്‍വീര്‍ ചന്ദ് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഇനിയും പദ്ധതി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത ഗ്രാമപഞ്ചായത്തുകളും നഗരസഭകശളും പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കണം എന്നും കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ 14 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ് ഇതിനകം പദ്ധതി നടപ്പിലാക്കി. പൊതുഇടങ്ങളില്‍ ശുചിമുറികള്‍സ്ഥാപിക്കുന്നതിനുള്ള പദ്ധതിയാണിത്. ശുചിത്വ മാലിന്യ സംസ്‌കരണത്തിന് ശുചിത്വമിഷന്‍ ഹരിത കേരള മിഷന്‍ എന്നിവ നടപ്പാക്കുന്ന സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.ജില്ലയിലെ 18 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക ഭേദഗതി പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി പി സി അംഗങ്ങളായ അഡ്വക്കറ്റ് സി രാമചന്ദ്രന്‍. വി വി രമേശന്‍, ഗീതാകൃഷ്ണന്‍, ജോമോന്‍ ജേക്കബ്, കെ ശകുന്തള,ജാസ്മിന്‍ കബീര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് കെ പി വത്സലന്‍, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ എസ് മായ. സെക്രട്ടറിമാര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കില പ്രതിനിധി അജയന്‍ പനയാല്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആസൂത്രണ സമിതികള്‍ പുനഃസംഘടിപ്പിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. ജനുവരിയില്‍ ഗ്രാമപഞ്ചായത്ത്തലപദ്ധതി നിര്‍വ്വഹണ അവലോകന യോഗങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചു.ബളാല്‍, വെസ്റ്റ് എളേരി ബെള്ളൂര്‍ ഗ്രാമപഞ്ചായത്തുകള്‍,നീലേശ്വരം നഗരസഭ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, ചെറുവത്തൂര്‍, വലിയപറമ്പ്, മീഞ്ച പുത്തിഗെ ഗ്രാമപഞ്ചായത്തുകള്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പുല്ലൂര്‍ പെരിയ ബദിയടുക്ക ഗ്രാമപഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് , മധൂര്‍, പനത്തടി ഗ്രാമപഞ്ചായത്ത് കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ, മടിക്കൈ ഗ്രാമപഞ്ചായത്ത് എന്നിവയുടെ വാര്‍ഷിക പദ്ധതി ഭേദഗതികളാണ് അംഗീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here