Home Breaking News  ടി ടി അറിന് നേരെ വീണ്ടും ആക്രമണം

 ടി ടി അറിന് നേരെ വീണ്ടും ആക്രമണം

6
0


ടി ടി അറിന് നേരെ വീണ്ടും ആക്രമണം. ബാംഗ്ലൂര്‍ കന്യാകുമാരി എക്‌സ്പ്രസിലാണ് ആക്രമണം ഉണ്ടായത്. രണ്ടുപേരെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ടിക്കറ്റില്ലാത്ത യാത്ര ചോദ്യം ചെയ്തതാണ് ടിടി മാര്‍ക്ക് നേരെ അക്രമം ഉണ്ടാകാന്‍ കാരണം. സംഭവത്തില്‍ കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ ആണ് റെയില്‍വേ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ പിടിയിലായ രണ്ടു യുവാക്കളില്‍ നിന്ന് ആര്‍പിഎഫ് കഞ്ചാവും പിടിച്ചെടുത്തു. ടിക്കറ്റ് ചോദിച്ചപ്പോള്‍ ടി ടി ഇയെ തള്ളിയിട്ടശേഷം മറ്റൊരു കോച്ചിന്റെ ടോയ്ലെറ്റില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികളിലൊരാളായ അശ്വിന്‍. പിന്നീട് ടിടിമാരെ ആക്രമിച്ചശേഷം തര്‍ക്കത്തിനുശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായയിരുന്നു. ടിടിഇമാരായ യുപി സ്വദേശി മനോജ് വര്‍മ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here