Home Uncategorized ഡല്‍ഹി കലാപം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

ഡല്‍ഹി കലാപം; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം

2
0

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ?ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഏഴു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. ഏഴ് ദിവസത്തേക്കാണ് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.ഈ മാസം 28 മുതല്‍ ജനുവരി മൂന്നു വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
മൂന്നാം തീയതി വൈകിട്ടോടുകൂടി ജയിലില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ശന ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട സാക്ഷികളെയോ വ്യക്തികളെയോ ബന്ധപ്പെടാന്‍ പാടില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കരുത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും മാത്രമേ ഇടക്കാല ജാമ്യ കാലയളവില്‍ കാണാന്‍ പാടുള്ളൂ. സ്വന്തം വീട്ടിലും വിവാഹ വേദിയിലും മാത്രമേ പോകാന്‍ പാടുള്ളൂ. തുടങ്ങിയ കര്‍ശന ഉപാധികളാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
2020 സെപ്തംബര്‍ മാസത്തിലാണ് ഉമറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി മാസത്തില്‍ 53 പേര്‍ മരിക്കാനിടയാക്കിയ കലാപത്തിന്റെ ആസൂത്രകനാണെന്ന് ആരോപിച്ചുകൊണ്ടാണ് ഉമറിനെതിരെ യുഎപിഎ ചുമത്തിയത്. പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here