ന്യൂഡല്‍ഹി: ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളില്‍ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണിങ് പങ്കാളികളില്‍ രണ്ടാമനും കളിക്കളത്തോട് വിടപറയുന്നു. ആദ്യത്തെയാള്‍ അഞ്ചു വര്‍ഷം മുമ്പ് പാഡഴിച്ച സാക്ഷാല്‍ വീരേന്ദര്‍ സേവാഗ് ആയിരുന്നെങ്കില്‍ ഇപ്പോള്‍ കളി മതിയാക്കുന്നത് ഗൗതം ഗംഭീറാണ്. ഇതോടെ ലോകത്തിലെ മുന്‍നിര പേസ് ബൗളര്‍മാരെ തച്ചുതകര്‍ത്ത ‘ഡല്‍ഹി യുഗം’ അവസാനിക്കുകയാണ്.
കരിയറില്‍ 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ട്വന്റി 20-യും 37കാരനായ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 2016-ല്‍ രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീര്‍ അവസാന രാജ്യാന്തര മത്സരം കളിച്ചത്.
ഇതോടെ ആന്ധ്രയ്ക്കെതിരായ അടുത്ത രഞ്ജി മത്സരം ഗംഭീറിന്റെ വിരമിക്കല്‍ മത്സരമാകും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളായ ഗംഭീര്‍ 2003-ലാണ് അരങ്ങേറ്റം കുറിക്കുന്നത്. 2011 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ലങ്കയ്ക്കെതിരായ ഫൈനലില്‍ 97 റണ്‍സുമായി വിജയത്തില്‍ നിര്‍ണായകമായത് ഗംഭീറിന്റെ ഇന്നിങ്സായിരുന്നു. പ്രഥമ ട്വന്റി 20 ലോകകപ്പ് ഫൈനലിലും 75 റണ്‍സെടുത്ത് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
2013 നുശേഷം ഏകദിനത്തില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. 147 ഏകദിനങ്ങളില്‍ നിന്ന് 39.68 ശരാശരിയില്‍ 5238 റണ്‍സാണ് സമ്പാദ്യം. 11 സെഞ്ച്വറികളും 34 അര്‍ദ്ധ സെഞ്ച്വറികളും. 37 ട്വന്റി 20കളില്‍ നിന്ന് ഏഴ് അര്‍ദ്ധ സെഞ്ച്വറികളടക്കം 932 റണ്‍സാണ് സമ്പാദ്യം.
ഐ.പി.എല്ലിലും മികച്ച ബാറ്റ്‌സ്മാനായും നായകനായും തിളങ്ങി. 154 മത്സരങ്ങളില്‍നിന്ന് 4217 റണ്‍സ് നേടിയിട്ടുളള ഗംഭീര്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രï് തവണ കിരീടത്തിലേക്ക് നയിച്ചു.







