ഐസോള്‍: മിസോറം സ്പിക്കര്‍ കോണ്‍ഗ്രസിലേക്കെന്ന് സൂചന. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിഭരണകാലാവധി പൂര്‍ത്തിയാകുന്നതിനു ആഴ്ചകള്‍ മാത്രംശേഷിക്കെ കോണ്‍ഗ്രസിന്റെനാല് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട്എതിര്‍ചേരിയിലെത്തിയിരുന്നു.നിയമസഭാ സ്പീക്കറും കോണ്‍ഗ്രസ് പാളയം വിടുന്നതായാണ്‌സൂചന.കഴിഞ്ഞദിവസം ഗുവാഹത്തിയിലെത്തി അസം ധനമന്ത്രിഹിമാന്ത ബിസ്വ ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയതിനു തൊട്ടുപിന്നാലെയാണ് സ്പീക്കര്‍ ഹിപെയ്യയുടെ പേര് സ്ഥാനാര്‍ത്ഥിപട്ടികയില്‍ നിന്ന് കോണ്‍ഗ്രസ് വെട്ടിയത്. അസം സന്ദര്‍ശനത്തിനു പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന
അഭ്യൂഹം ശക്തമായിരുന്നു.ഹിമാന്തയുടെ ഔദ്യോഗികവസതിയിലെ കൂടിക്കാഴ്ചയ്ക്കുശേഷം ഹിപെയ് ഡല്‍ഹിക്കു പോയത് ബിജെപി ഉന്നത നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്കുവേണ്ടിആണെന്നാണു വിവരം.ഹിപെയ് നിലവില്‍ പ്രതിനിധീകരിക്കുന്ന സിയഹ ജില്ലയിലെ പാലക് മണ്ഡലംതന്നെയാണ് ഇത്തവണയുംഅദ്ദേഹത്തിനായി കോണ്‍ഗ്രസ്‌നീക്കിവച്ചിരുന്നത്. എന്നാല്‍, 81കാരനായ സ്പീക്കറെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ മണ്ഡലത്തില്‍നിന്നുതന്നെ വ്യാപകപ്രതിഷേധമുണ്ടായി.മാര ഓട്ടോണമസ് ഡിസ്ട്രിക്ട്കൗണ്‍സിലിലെ(എംഎഡിസി)ആറു കോണ്‍ഗ്രസ് അംഗങ്ങള്‍സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെപരസ്യമായി രംഗത്തെത്തി.പ്രവര്‍ത്തകര്‍ പ്രചാരണത്തില്‍നിന്നു വിട്ടുനില്‍ക്കുമെന്നഅവസ്ഥയായതോടെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് മറ്റൊരാളെ മല്‍സരിപ്പിക്കാന്‍ എംപിസിസി ഹൈക്കമാന്‍ഡിനോട് അനുവാദം ചോദിച്ചിരുന്നു.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












