Home Uncategorized ഡോക്ടര്‍മാര്‍ പറഞ്ഞു ‘എല്ലാം ക്ലിയര്‍’

ഡോക്ടര്‍മാര്‍ പറഞ്ഞു ‘എല്ലാം ക്ലിയര്‍’

1
0

കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഭാര്യ രോഗമുക്തയായി

ഒട്ടോവ: കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗോയര്‍ രോഗമുക്തയായി. തനിക്ക് രോഗം ഭേദമായ വിവരം സോഫി ഗ്രിഗോയര്‍ ഫേസ്ബുക്കിലൂടെയാണ് ജനങ്ങളെ അറിയിച്ചത്.
‘എല്ലാം ക്ലിയര്‍’ ആയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി സോഫി ഗ്രിഗോയര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു. മാര്‍ച്ച് 12നാണ് സോഫി ഗ്രിഗോയറുടെ കൊറോണ പരിശോധനാഫലം പോസ്റ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
യുകെയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് സോഫിയ്ക്ക് കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഐസൊലേഷനിലായിരുന്ന ഘട്ടത്തില്‍ സോഫി തന്റെ അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ഭാര്യക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജസ്റ്റിന് ട്രുഡോയും ഐസൊലേഷനിലായിരുന്നു.
അതേ സമയം ജസ്റ്റിന്‍ ട്രുഡോയ്ക്ക് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച് രണ്ടാഴ്ചക്ക് ശേഷമാണ് സോഫി രോഗമുക്തി നേടുന്നത്. ഇവരുടെ മൂന്ന് മക്കളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും രോഗലക്ഷണങ്ങളൊന്നുമില്ലെന്നും കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here