തൃശ്ശൂര്‍ സഹൃദയവേദി ഡോക്ടര്‍ കെ രാഹുലന്റെ പേരില്‍ വര്‍ഷം തോറും നല്‍കുന്ന അവാര്‍ഡ് മാര്‍ ടോണി നീലങ്കാവില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന് സമര്‍പ്പിച്ചു തൃശ്ശൂരിലെ സംസ്‌കാരവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ പങ്കു വഹിച്ച ഡോക്ടര്‍ കെ കെ രാഹുലന്‍ പേരിലുള്ള അവാര്‍ഡ് സമൂഹത്തിലെ നന്മയും വിശുദ്ധിയും സ്നേഹവും വളര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള ഒരു ഒരു പ്രമുഖ ന്യായാധിപനും പൊതു പ്രവര്‍ത്തകനുമായ ജസ്റ്റിസ് കുര്യന്‍ ജോസഫിനെ നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു യോഗത്തില്‍ പ്രസിഡണ്ട് ഡോക്ടര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അധ്യക്ഷതവഹിച്ചു. മാര്‍ അപ്രേം പൊന്നാട ചാര്‍ത്തി. ഡോക്ടര്‍ പിവി കൃഷ്ണന്‍ നായര്‍ പ്രശസ്തി പത്രവും മുന്‍ മന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍ ക്യാഷ് അവാര്‍ഡും സമര്‍പ്പിച്ചു ടി വി ചന്ദ്രമോഹന്‍, സെക്രട്ടറി ബേബി മൂക്കന്‍,ഡോക്ടര്‍ സുഭാഷിണി മഹാദേവന്‍ പ്രൊഫസര്‍ വി എ വര്‍ഗീസ് ജോണി എന്നിവര്‍ സംസാരിച്ചു. കെജി ഭഗീരഥന്‍ , ഗേവിന്ദന്‍ പൂണത്ത് എന്നിവര്‍ കവിത അവതരിപ്പിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ് മറുപടി പ്രസംഗവും നടത്തി രാജ്യത്തിന്റെ അഖണ്ഡതയും സാഹോദര്യവും നിലനിര്‍ത്തിക്കൊണ്ട് നിയമത്തിന്റെ വഴിയിലൂടെ നീതിയുടെ വഴിയിലൂടെ ജനങ്ങളെ സേവിക്കാന്‍ നായകനായ നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പരിശ്രമിച്ചിട്ടുണ്ട് പ്രസ്താവിച്ചു യോഗത്തില്‍ വച്ച് പ്രസിഡന്റ് ഡോക്ടര്‍ ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സെക്രട്ടറി ബേബി മൂക്കനേയും ഡോക്ടര്‍ പി വി കൃഷ്ണന്‍ നായരെയും പൊന്നാടചാര്‍ത്തി ആദരിച്ചു ജന്മദിനം ആഘോഷിക്കുന്ന മാര്‍ അപ്രേമിനേയും നാമഹേതുക തിരുനാള്‍ ആഘോഷിക്കുന്ന മാര്‍ ടോണിയും ബൊക്ക നല്കി അനുമോദിച്ചു പരിപാടിക്ക് ജോയി പോള്‍, രവി പുഷ്പഗിരി, പി എം എം ,ഷെറീഫ് , വില്‍സണ്‍ പണ്ടാരവളപ്പില്‍ , ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി





