Home Trivandrum തട്ടിക്കൂട്ട് പട്ടികയുമായി സുധാകരന്‍ ഹൈക്കമാന്‍ഡില്‍

തട്ടിക്കൂട്ട് പട്ടികയുമായി സുധാകരന്‍ ഹൈക്കമാന്‍ഡില്‍

3
0

Senior Congress leader K Sudhakaran appointed as KPCC president - India News

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കൂടിയാലോചനയ്ക്ക് നില്‍ക്കാതെ കെപിസിസി സെക്രട്ടറി പട്ടികയുമായി പ്രസിഡന്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിനു മുന്നില്‍. എല്ലാവരുമായും ചര്‍ച്ച നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നടപടി. എന്നാല്‍, ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നേതാക്കള്‍ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ഡിസിസി അഴിച്ചുപണി പട്ടിക അഞ്ചിനുമുമ്പ് നല്‍കണമെന്ന് ജില്ലാ ചുമതലയുള്ള ഭാരവാഹികള്‍ക്ക് സുധാകരന്‍ അന്ത്യശാസനം നല്‍കി. തട്ടിക്കൂട്ട് പട്ടിക തയ്യാറാക്കാന്‍ ഡിസിസി പ്രസിഡന്റുമാരും ഭാരവാഹികളും ഓട്ടത്തിലാണ്. നേതാക്കളും ഗ്രൂപ്പും മുഖംതിരിഞ്ഞു നില്‍ക്കുന്നത് അവസരമാക്കി വേണ്ടപ്പെട്ടവരെ തിരുകുകയാണ് കെ സി വേണുഗോപാല്‍- -സുധാകരന്‍ പക്ഷത്തിന്റെ നീക്കം. സംഘടനാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കാനാണ് ഗ്രൂപ്പുകളുടെ തീരുമാനം. അംഗത്വവിതരണത്തിനുള്ള ബുക്കും ഡിസിസിയില്‍ എത്തിയിട്ടുണ്ട്.ജനുവരി 15നുള്ളില്‍ ഡിസിസി അഴിച്ചുപണി നടത്താനായിരുന്നു തീരുമാനം. എന്നാല്‍, എതിര്‍പ്പിനെത്തുടര്‍ന്ന് നടന്നില്ല. ഇതോടെ പുനഃസംഘടനയും വഴിമുട്ടി. പട്ടിക പത്തിനകം ലഭിക്കുമെന്നാണ് കെ സുധാകരന്റെ പ്രതീക്ഷ. രമേശ് ചെന്നിത്തലയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയത് വിവാദമായതോടെ കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവര്‍മ തമ്പാനെ ആലപ്പുഴയുടെ ചുമതലയില്‍നിന്ന് നീക്കി. മര്യാപുരം ശ്രീകുമാറിനാണ് ചുമതല. തമ്പാനെതിരെ നടപടി ആവശ്യപ്പെട്ട് ചെന്നിത്തല സുധാകരന് കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here