Home Kerala തന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കു നീക്കം

തന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടിക്കു നീക്കം

1
0

ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന്പരാതി. തന്ത്രിക്കെതിരെ രണ്ട് വനിതാ അഭിഭാഷകര്‍ നേരത്തെ തന്നെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. നടയടച്ച തന്ത്രിയുടെ നടപടി ഹര്‍ജിക്കാര്‍ ഇന്ന് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. തന്ത്രിയുടെ പ്രവര്‍ത്തി കോടതിയലക്ഷ്യമാണെന്ന നിലപാട് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ സ്വീകരിച്ചേക്കും. യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയുടെ ബലത്തിലാണ് അമ്പത് വയസ്സിന് താഴെയുള്ള രണ്ട് യുവതികള്‍ ശബരി മലയില്‍ ദര്‍ശനം നടത്തിയത്. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള ഭരണഘടനപരമായ ഉത്തരവാദിത്വം യുവതികള്‍ക്ക് സുരക്ഷയൊരുക്കിയ പൊലീസും നിറവേറ്റി. ഇതിന് പി
ന്നാലെ ശബരിമലയുടെ നടയടച്ച് ശുദ്ധികലശം നടത്തിയത്. യുവതികള്‍ പ്രവേശിച്ചാല്‍ നടയടക്കുമെന്ന് തന്ത്രി നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വനിതാ അഭിഭാഷകരായ ഗീന കുമാരിയും എവി വര്‍ഷയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പുതിയ സാഹചര്യത്തില്‍ നടയടച്ച കാര്യം ഹര്‍ജിക്കാര്‍ ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ശ്രദ്ധയില്‍ പെടുത്തും. ശബരിമല വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജികളും മറ്റ് ഹര്‍ജികളും ഈ മാസം 22ന് കോടതി പരിഗണിക്കാനിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here