Home Breaking News തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റ് ഇനി മുതല്‍ സൗജന്യമല്ല; നിരക്ക് ഏര്‍പ്പെടുത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റ് ഇനി മുതല്‍ സൗജന്യമല്ല; നിരക്ക് ഏര്‍പ്പെടുത്തി

3
0


തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റ് ഇനി മുതല്‍ സൗജന്യമല്ല; നിരക്ക് ഏര്‍പ്പെടുത്തി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒപി ടിക്കറ്റിന് നിരക്ക് ഏര്‍പ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോള്‍ 10രൂപ നിരക്ക് ഏര്‍പ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ് പ്രകടപ്പിച്ചു. ബിപിഎല്‍ വിഭാഗത്തിന് ഒപി സൗജന്യം ആയിരിക്കും. 20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു.
കഴിഞ്ഞദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. ഇന്ന് വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് നിരക്ക് 10 രൂപയായി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ ആശുപത്രി വികസന സമിതിയുടെ യോഗം ചേര്‍ന്നത്. ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
75 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മറ്റ് മെഡിക്കല്‍ കോളജുകളിലും നിരക്ക് ഏര്‍പ്പെടുത്തിയിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഒപി ടിക്കറ്റിന് നിരക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. നിരക്ക് ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത പ്രതിപക്ഷം യോ?ഗം പൂര്‍ത്തിയാകുന്നതിന് മുന്നേ മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here