Home Latest News in Kerala ദിലീപിനെ കണ്ടത് ചലച്ചിത്ര ഗാന മേഖലയില്‍ ചുവട് വെയ്ക്കാന്‍, സിനിമയില്‍ ചാന്‍സിന് വൈദികന്റെ മൊഴി

ദിലീപിനെ കണ്ടത് ചലച്ചിത്ര ഗാന മേഖലയില്‍ ചുവട് വെയ്ക്കാന്‍, സിനിമയില്‍ ചാന്‍സിന് വൈദികന്റെ മൊഴി

3
0

ദിലീപിനെ കണ്ടത് താനെഴുതിയ ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനായെന്ന് വൈദികന്റെ മൊഴി

കൊച്ചി : നടി അക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ കണ്ടത് താന്‍ എഴുതിയ ഗാനങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനായാണെന്ന് വൈദികന്റെ മൊഴി നല്‍കി. വൈദികന്‍ വിക്ടറും ദിലീപും തമ്മില്‍ സൗഹൃദമുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ വൈദികനെ പോലിസ് ചോദ്യം ചെയ്തിരുന്നു. വിക്ടറും ദിലീപും തമ്മിലുള്ള വാട്ട്സ് ആപ്പ് ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ബാലചന്ദ്രകുമാറിന്റെ സുഹൃത്താണ് വിക്ടറര്‍. ബാലചന്ദ്രകുമാര്‍ വഴിയാണ് വിക്ടര്‍ ദിലീപുമായി പരിചയപ്പെടുന്നത്. പിന്നീട് ഈ ബന്ധം ദിലീപിന്റെ സഹോദരന്‍ അനൂപിലേക്കും, സഹോദരി ഭര്‍ത്താവിലേക്കും വളര്‍ന്നു. ദിലീപിന്റെ ഈ സൗഹൃദം കേസിനെ സ്വാധീനിക്കാനായോ, ജഡ്ജിയെ സ്വാധീനിക്കാനായോ ഉപയോഗിച്ചോ എന്നാണ് ഇപ്പോള്‍ അന്വേഷണ സംഘം പരിശോധിക്കുന്നത്. തിരുവനന്തപുരം രൂപതയിലെ വൈദികനാണ് ഫാദര്‍ വിക്ടര്‍. ആലുവ ഗസ്റ്റ് ഹൗസില്‍ ബാലചന്ദ്രകുമാര്‍ ഉണ്ടായിരുന്നപ്പോഴാണ് വിക്ടര്‍ ദിലീപിനെ കാണാന്‍ പോയത്. ദിലീപിന്റെ മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് റാഫി എടവനക്കാടിന് നല്‍കുന്നതിന് വേണ്ടി കാര്‍ണിവല്‍ ഗ്രൂപ്പും അവിടെ ഉണ്ടായിരുന്നുവെന്നും വിക്ടര്‍ മൊഴി നല്‍കി. തനിക്ക് ദിലീപില്‍ നിന്ന് പണം ആവശ്യപ്പെടേണ്ട കാര്യമില്ലെന്നും താന്‍ സാമ്പത്തികമായി മുന്നില്‍നില്‍ക്കുന്ന കുടുംബത്തിന്റെ ഭാഗമാണെന്നും വൈദികന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here