Home Latest News in Kerala തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് വീണ്ടും ഹൈകോടതി;

തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് വീണ്ടും ഹൈകോടതി;

1
0

കൊച്ചി: തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ വീണ്ടും ഹൈകോടതിയുടെ നിര്‍ദേശം. നഗരസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ട സംഭവത്തില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി നിര്‍ദേശിച്ചു.തൃക്കാക്കര നഗരസഭക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ചെയര്‍പേഴ്‌സണ്‍ നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ സംരക്ഷണം ഒരുക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, പൊലീസ് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ചെയര്‍പേഴ്‌സണ്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയാണ് ഹൈകോടതി വീണ്ടും ഉത്തരവിട്ടത്.നഗരസഭയില്‍ നേരത്തെ പ്രതിഷേധം സംഘടിപ്പിച്ചത് പുറത്തു നിന്നുള്ളവരാണെന്നും ഇപ്പോള്‍ കൗണ്‍സിലര്‍മാരാണ് പ്രതിഷേധിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ഹൈകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here