
തൃശൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിപട്ടികയില്‍ പതിനാറുകാരനും. കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്യുന്നതിന് പതിനാറുകാരന്‍ കൂട്ടുനിന്നതായി പൊലീസ് കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ചില്‍ഡ്രന്‍സ്് ഹോമിലേക്ക് മാറ്റി.തൃശൂര്‍ ചേര്‍പ്പില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നാണ് മൊഴി. ബംഗാള്‍ സ്വദേശി മന്‍സൂര്‍ മാലിക്കാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ രേഷ്മ ബി വി,കാമുകന്‍ ധീരു എന്നിവരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.ഒരാഴ്ച മുമ്പാണ് സംഭവം ഉണ്ടായത്. കാമുകന്റെ സഹായത്തോടെ മന്‍സൂറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം താമസസ്ഥലത്തുതന്നെ കുഴിച്ചു മൂടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പൊലീസിന് പരാതി നല്‍കി. പിന്നാലെ നടന്ന അന്വേഷണത്തില്‍ രേഷ്മ തന്നെ ഭര്‍ത്താവിനെ കൊന്ന് കുഴിച്ചിടുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു. രേഷ്മ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.





