Home Latest News in Kerala കാപ്പുങ്കര പാലം ; 26ന് തുറക്കും

കാപ്പുങ്കര പാലം ; 26ന് തുറക്കും

6
0

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ കാപ്പുങ്കര നിവാസികളുടെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമായി. പെരുമ്പള്ളി കാപ്പുങ്കര പാലം മന്ത്രി റോഷി അഗസ്റ്റിന്‍ 26ന് പകല്‍ മൂന്നിന് തുറന്നുകൊടുക്കും.
കള്ളാര്‍-കുറ്റിക്കോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ മുന്‍ കൈയെടുത്തു ജില്ലാ പാക്കേജില്‍ അഞ്ച് കോടി രൂപ ചെലവിലാണ് പാലം പൂര്‍ത്തിയാക്കിയത്. കനിലടുക്കം, കുടുംബൂര്‍ നിവാസികള്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പാലമാണിത്. തടയണയുടെ ഉയരം രണ്ട് മീറ്റര്‍ കൂടി ഉയര്‍ത്തി മറ്റു പഞ്ചായത്തുകള്‍ക്ക് കൂടി കുടിവെള്ള എത്തിക്കാനുള്ള ആലോചനയുമുണ്ട്. ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീയ ഷാജി, ജോസ് പുതുശ്ശേരിക്കാലയില്‍, എം സവിത, ലീല ഗംഗാധരന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എ കെ രാജേന്ദ്രന്‍, ബി രത്നാകരന്‍ നമ്പ്യാര്‍, ബി അബ്ദുള്ള, ടോമി വാഴപ്പള്ളി, എം മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പി രമേശന്‍ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here