Home Breaking News തൃശൂരില്‍ ഒമ്ബത് വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന...

തൃശൂരില്‍ ഒമ്ബത് വയസുള്ള മകനോട് ലൈംഗിക അതിക്രമം, മദ്യം കുടിപ്പിച്ചു; പിതാവിന് 7 വര്‍ഷം കഠിന തടവും പിഴയും

1
0

തൃശൂര്‍: തൃശൂരില്‍ ഒമ്ബത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.
കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂര്‍ അഡീ. ജില്ലാ ജഡ്ജി പി എന്‍ വിനോദ് പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്. അധ്യാപകരുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. രണ്ട് കൊല്ലമായി തുടര്‍ന്ന ലൈംഗിക അതിക്രമത്തിന് പുറമെ പ്രതി നിര്‍ബന്ധിച്ച് മദ്യം കൊടുക്കുകയും ചെയ്തിരുന്നു. 2019 ഏപ്രിലില്‍ വിയ്യൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here