Home Breaking News തെന്മലയില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ കുടിലുകള്‍ അപകടാവസ്ഥയില്‍

തെന്മലയില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ കുടിലുകള്‍ അപകടാവസ്ഥയില്‍

1
0


കൊല്ലം തെന്മലയില്‍ ഇക്കോ ടൂറിസത്തിന്റെ ഭാഗമായി നിര്‍മിച്ച കുടിലുകള്‍ അപകടാവസ്ഥയില്‍. കല്ലടയാറിന്റെ തീരത്ത് സഞ്ചാരികള്‍ക്കായി തയ്യാറാക്കിയ ഹട്ടുകളാണ് നാശത്തിന്റെ വക്കിലെത്തിയത്.
ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെന്മല വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിനോട് ചേര്‍ന്നു നിര്‍മിച്ച കുടിലുകളാണ് അപകടാവസ്ഥയില്‍ ഉള്ളത്. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ നിര്‍മിച്ചതാണ് ഇവ. 2001ലാണ് പദ്ധതി ആരംഭിച്ചത്. ആറിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ കുടിലുകള്‍ അപകടാവസ്ഥയിലായെങ്കിലും അധികൃതരുടെ അടിയന്തര ഇടപെടല്‍ വൈകുന്നുവെന്നാണ് പരാതി. അശാസ്ത്രീയമായാണ് നിര്‍മാണമെന്നും ആക്ഷേപമുണ്ട്.തെന്മലയില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍, രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്തു വേണം പൊതു ശൗചാലയത്തിലെത്താന്‍. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടികാണിച്ചിട്ടും നടപടിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here