പി. എ. അലക്‌സാണ്ടര്‍
ഈ മാസം ഏഴാം തീയതി രണ്ടുകോടി എണ്‍പത് ലക്ഷം ജനങ്ങള്‍ വിധിയെഴുതുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തെലങ്കാനാ രാഷ്ട്ര സമിതിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നതെങ്കിലും പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം ബി.ജെ.പി അണികളില്‍ ഉണര്‍വ് പകര്‍ന്നു. നരേന്ദ്ര മോദിയും രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസങ്ങളില്‍ എല്‍ബി സ്‌റ്റേഡിയത്തില്‍ നടത്തിയ മഹാസമ്മേളനങ്ങളില്‍ വന്‍ ജനാവലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ മഹാസഖ്യത്തിനു കൈകോര്‍ക്കാന്‍ ശ്രമിക്കുന്ന ചന്ദ്രബാബു നായിഡുവും രാഹുല്‍ ഗാന്ധിയും നടത്തിയ റോഡ് ഷോ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി. 119 നിയോജകമണ്ഡലങ്ങളിലേക്കാണു ഡിസംബര്‍ ഏഴിനു തെരഞ്ഞെടുപ്പ്.
തെലങ്കാന രാഷ്ട്രീയ സമിതി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, തെലങ്കാന ജനസമിതി, തെലങ്കുദേശം പാര്‍ട്ടി, ബി.ജെ.പി എന്നിവരാണ്
കളത്തിലുള്ളത്.
സംസ്ഥാനത്തെ നാലുപ്രതിപക്ഷ പാര്‍ട്ടികളായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ടി.ജെ.എസ്, റ്റി.ഡി.പി, ബി.പി.ഐ എന്നിവര്‍ ചേര്‍ന്ന് ‘മഹാകുടമി’ എന്ന ഐക്യമുന്നണി രൂപീകരിച്ചിട്ടുണ്ട്. തെലുങ്കാനാ രാഷ്ട്ര സമിതിയുടെ ജീവാത്മാവും, പരമാത്മാവുമായ കലവകുണ്ഡല ചന്ദ്രശേഖര്‍ റാവുവിനെ മലര്‍ത്തിയടിച്ച് സംസ്ഥാന ഭരണം പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ശ്രമിക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി കെ.സി.ആറിന്റെ ജനനം 1954 ഫെബ്രുവരി 17നാണ്. 2014 ല്‍ ആന്ധ്രാ പ്രദേശില്‍ നിന്ന് വേര്‍പെടുത്തി തെലങ്കാന സംസ്ഥാനം രൂപീകരിപ്പിച്ചത് കെ.സി.ആറാണ്. അവിടെ നടക്കുന്ന രണ്ടാമത്തെ അസംബ്ലി തിരഞ്ഞെടുപ്പാണിത് ഗജ്‌വേല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മുഖ്യമന്ത്രി മത്സരിക്കുന്നത്. ഗജ്‌വേലിന്റെ ചോരയും നീരും മുഖ്യമന്ത്രി കെ.സി.ആര്‍ ആണെന്നാണ് തെലങ്കാന രാഷ്ട്രീയ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ‘ ഗജ്‌വേല്‍ ഇന്നത്തെ ഗജ്‌വേല്‍ ആയതിന്റെ പിന്നില്‍ കെ.സി.ആര്‍. മാത്രമാണെന്ന് മുഖ്യമന്ത്രിയുടെ മരുമകന്‍ ഹരീഷ് സാബ് പ്രവര്‍ത്തകരോട് പറയുന്നുണ്ട്.
ഹരീഷ് റാവു സംസ്ഥാന ജലസേചന മന്ത്രിയാണ്. അദ്ദേഹം മണ്ഡലത്തില്‍ ഹരീഷ് സാബിനൊപ്പം തകര്‍ത്തടിച്ച് പ്രചാരണം നടത്തുന്നു. ആയിരത്തിലധികം പ്രവര്‍ത്തകരും നേതാക്കളുംഅടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നത്. 250 പേരുള്ള നാല് ഗ്രൂപ്പിനാണ് ഗജ്‌വേല്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി ചുമതല കൊടുത്തിട്ടുള്ളത്. വീടുവീടാന്തരം കയറിയിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുന്നുണ്ട്.
ആദ്യത്തെ മൂന്ന് ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിന്നീട് ഇങ്ങോട്ട് വന്നിട്ടില്ല. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് അദ്ദേഹത്തിനു വേïി തെരഞ്ഞെടുപ്പ് യോഗങ്ങളും മറ്റും സംഘടിപ്പിക്കുന്നത്. ഹൈദരാബാദില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ഗജ്‌വേല്‍ തെലങ്കാനയുടെ പ്രസ്റ്റീജ് മത്സരം നടക്കുന്ന നിയോജകമണ്ഡലമാണ്. തെലങ്കാന രൂപംകൊണ്ട ശേഷം ആദ്യ തിരഞ്ഞെടുപ്പ് കഴിഞ്ഞാണ് കെ.സി.ആര്‍ ആദ്യത്തെ മുഖ്യമന്ത്രിയായത്. നാലുവര്‍ഷം കൊണ്ട് തെലങ്കാനയെ മൊത്തത്തില്‍ മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയ്ക്ക് കഴിഞ്ഞുവെന്നാണ് തെലങ്കാന രാഷ്ട്രീയ സമിതി നേതാക്കള്‍ അവകാശപ്പെടുന്നത്.
മുഖ്യമന്ത്രി എതിര്‍ക്കുന്ന കോണ്‍ഗ്രസ് മുന്നണിയില്‍ ഗജ്‌വേലിന്റെ കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്‍ ആവേശത്തിലാണ്. കഴിഞ്ഞ തവണ തെലുങ്ക്‌ദേശം പാര്‍ട്ടിയില്‍ നിന്ന് മത്സരിച്ച വന്തേരു പ്രതാപ് റെഡ്ഡിയാണ് ഇത്തവണ കോണ്‍ഗ്രസ് മുന്നണിയുടെ സ്ഥാ
നാര്‍ത്ഥി 2014 ല്‍ കെ.സി.ആര്‍ എണ്‍പത്തിയാറായിരത്തിലധികം വോട്ടുകള്‍ നേടിയിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥി പ്രതാപിന് അന്ന് 67,303 വോട്ടുകള്‍ കിട്ടിയിരുന്നു. അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റയ്ക്ക് കിട്ടിയത് 34,385 വോട്ടാണ്. പ്രതാപ് റെഡ്ഡി അന്ന് തെലുങ്കുദേശം സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസിന്റെയും തെലുങ്കുദേശത്തിന്റെയും മുഴുവന്‍ വോട്ടുകളും സമാഹരിച്ച് ഇത്തവണ വന്‍ വിജയം നേടുമെന്നാണ് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാട്. കെ.സി.ആറിന്റെ അഴിമതി ഭരണത്തിനെതിരെ ജനവിധിയുïാകുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശ വാദം. ചുരുക്കിപ്പറഞ്ഞാല്‍ കെ.സി.ആര്‍ കടുത്ത മത്സരമാണ് നേരിടുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന നര്‍സ റെഡ്ഡി ഇത്തവണ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ.സി.ആറിനൊപ്പം പ്രവര്‍ത്തിക്കുന്നു. ഗജ്‌വേലുകാരനെന്ന സവിശേഷതയും പ്രതാപറെഡ്ഡിക്കുï്. 2014 ലും 2019 ലും ഇവിടെ മത്സരിച്ച് തോറ്റ പ്രതാപറെഡ്ഡി ഇത്തവണ സഹതാപ തരംഗത്തിലൂടെ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കാരുടെ കണക്കു കൂട്ടല്‍. പക്ഷേ അങ്ങനെ വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി തയാറല്ല. അദ്ദേഹം അമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് അവകാശപ്പെടുന്നത്. കെ.സി.ആറിനെ നേരിടാന്‍ പറ്റിയ സ്ഥാനാര്‍ത്ഥി പ്രതാപ് റെഡ്ഡി തന്നെയാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചൂïിക്കാണിച്ചത്. കെ.സി. ആറിന്റെ വികസന മാജിക്കിലാണ് തെലങ്കാന രാഷ്ട്രീയ സമിതി വോട്ട് ചോദിക്കുന്നത്. കോണ്‍ഗ്രസും ടി.ആര്‍.എസും നല്ലപോലെ പണമൊഴുക്കിയാണ് തിരഞ്ഞെടുപ്പ് ഗോദായില്‍ നില്‍ക്കുന്നത്. പണമൊഴുക്കിന്റെ ദൃശ്യമാണ് മണ്ഡലത്തിലുടനീളം. കൊടി തോരണങ്ങളും കട്ട്ഔട്ടുകളും ആര്‍ച്ചുകളും മണ്ഡലത്തിലെവിടെയും നിറഞ്ഞു നില്‍ക്കുന്നു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന രണ്ടുനില വീടുകള്‍ക്ക് 560 ചതുരശ്ര അടി വിസ്തൃതി. അഞ്ച് ലക്ഷം രൂപയാണ് വീടിന്റെ ചിലവ്. ഒമ്പത് ലക്ഷം വീടുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കി ദരിദ്രര്‍ക്ക് കൊടുക്കാന്‍ കെ.സി.ആര്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. വീടുകളുടെ രൂപരേഖയും പ്ലാനും എസ്റ്റിമേറ്റും മറ്റും പൂര്‍ത്തിയായ ശേഷം പണി തുടങ്ങിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗജ്‌വേലില്‍ കുറച്ചു വീടുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഇത് മുഖ്യമന്ത്രിക്ക് ഗുണം ചെയ്യും. നോട്ട് നിരോധനവും ജി.എസ്.ടിയും മറ്റും ബി.ജെ.പിക്ക് സംസ്ഥാനത്ത് ദോഷം ചെയ്യുന്നുണ്ട്. കേരളത്തിലെ ശബരിമല പ്രശ്‌നവും ബി.ജെ.പിക്കെതിരെ വിരല്‍ ചൂïുന്നുണ്ട്. നരേന്ദ്രമോദി കര്‍ഷ വിരുദ്ധനാണെന്ന പ്രചാരണവും പ്രതിപക്ഷ കക്ഷികള്‍ നിരത്തുന്നു. ബി.ജെ.പി പ്രചാരണ രംഗത്ത് ഒട്ടും മോശമല്ല.
മുഖ്യമന്ത്രി ടി.ആര്‍.എസിനെ പോലെ പ്രതിപക്ഷത്തിന്റെ ശക്തനായ സ്ഥാനാര്‍ത്ഥിയാണണ് ഹുസൂര്‍ നഗര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന ഉത്തം കുമാര്‍ റെഡ്ഡി. ടി.ആര്‍.എസിന്റെ അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച് മണ്ഡലത്തിലുടനീളം തേരോട്ടം നടത്തുകയാണ് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉത്തംകുമാര്‍ റെഡ്ഡി. നിറയെ പാടശേഖരങ്ങളും മറ്റും നിറഞ്ഞ കേരളത്തിന്റെ പാലക്കാട് പോലെ തോന്നിക്കുന്ന മണ്ഡലമാണ് ഹുസ്സൂര്‍. ഇടയ്ക്കിടയ്ക്ക് കരിമ്പനകളും നീïുനിവര്‍ന്ന് പച്ചപ്പ് വിതച്ച പാടങ്ങളും മണ്ഡലത്തിന്റെ മുഖമുദ്രയാണ്. ഇപ്പോള്‍ ഇവിടെ കൊയ്ത്ത് കഴിഞ്ഞ് നെല്‍മണികള്‍ കര്‍ഷകര്‍ കൊണ്ടുപോകുന്ന തിരക്കാണ്. കോണ്‍ഗ്രസ് മുന്നണിയ്ക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഉത്തംകുമാര്‍ മുഖ്യമന്ത്രിയാകുമെന്നാണ് കോണ്‍ഗ്രസുകാര്‍ ഉറക്കെപ്പറയുന്നത്.
ഉത്തംകുമാറിന് നീണ്ട ഒരു താടിയുണ്ട്. കെ.ആര്‍.എസിന്റെ ഭരണം നഷ്ടമായെങ്കിലെ തന്റെ താടിവടിക്കൂ എന്ന ശപഥവുമായിട്ടാണ് അദ്ദേഹം അങ്കത്തട്ടില്‍ പൊരുതുന്നത്. കേരള നിയമസഭയില്‍ ഇങ്ങനെ ഒരു താടിക്കാരന്‍ ‘പാഞ്ചാലി ശപഥം’ എടുത്തിരുന്നു. കുട്ടനാട്ടുകാരനായ ഇ. ജോണ്‍ ജേക്കബ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ ഇത്തരം ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ആചാര്യനുമായ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയ്‌ക്കെതിരേയാണ് ജോണ്‍ ജേക്കബ് താടിവളര്‍ത്തിയത്. അവസാനം ആ മന്ത്രിസഭയെ മറിച്ചിട്ടശേഷമാണ് ഇ. ജോണ്‍ ജേക്കബ് താടിയെടുത്തത്. അദ്ദേഹം കേരള കോണ്‍ഗ്രസിന്റെ അജയ്യ നേതാവായിരുന്നു.
രണ്ടുവര്‍ഷം മുമ്പ് ടെറര്‍ എന്ന തെലുങ്ക് സിനിമയില്‍ അതിഥി വേഷമിട്ട ഉത്തംകുമാര്‍ മുഖ്യമന്ത്രിയായിട്ടാണ് അന്ന് വേഷമിട്ടത്. ഹുസൂറിന്റെ തൊട്ടടുത്ത മണ്ഡലത്തില്‍ (കോദാട്) മത്സരിക്കുന്നത് ഉത്തംകുമാറിന്റെ ഭാര്യ പത്മാവതിയാണ്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു. ആകാശത്തു നിന്ന് താണു പറന്നുവരുന്ന ഹെലികോപ്റ്റര്‍ പൊടിപടലങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ചന്ദ്രശേഖര്‍ റാവു സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് അണികള്‍ അദ്ദേഹത്തെ സ്വീകരിക്കുന്നത്. നിലം തൊടാതെ മുഖ്യമന്ത്രി പറക്കുമ്പോള്‍ ഉത്തംകുമാര്‍ പോരാളിയുടെ ആവേശക്കൊടുമുടിയില്‍ നിന്ന് മത്സരിക്കുന്നു. ഇതുവരെ എണ്‍പതിലധികം കേന്ദ്രങ്ങളില്‍ ടി.ആര്‍.എസ് പറന്നെത്തി പ്രചാരണങ്ങളില്‍ പങ്കെടുത്തു. അതേ സമയം കോണ്‍ഗ്രസ് സഖ്യത്തിന്റെ താരപ്രചാരക വിജയ് ശാന്തിയും ഹെലികോപ്റ്ററില്‍ പൊടിപാറുന്ന പ്രചാരണം നടത്തുന്നു.
സിപിഐ (എം), എം.ഡി.പി.ഐ (യു), ബി.എസ്.പി, ആര്‍.പി, എല്‍.പി എന്നീ കക്ഷികള്‍ ചേര്‍ന്ന് ഒരു ഐക്യമുന്നണിയും മത്സര രംഗത്തുണ്ട്. കെ. ലക്ഷ്മണിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയും പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിന് ചൂടുപകരുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് ഒന്‍പത് മാസം മുമ്പ് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടുന്നു എന്ന പ്രത്യേകതയും ഇലക്ഷനുണ്ട. 32574 പോളിങ്ങ് സ്‌റ്റേഷനുകളും 2,80,64,680 വോട്ടര്‍മാരും (2600 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും) ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യും. 1.38 കോടി പുരുഷന്മാരും 1. 35 കോടി സ്ത്രീകളും ഉള്‍പ്പെട്ടതാണ് വോട്ടര്‍ പട്ടിക. സംസ്ഥാനത്തുടനീളം കടുത്ത മത്സരങ്ങളാണ് നടക്കുന്നത്. വാശിയേറിയ മത്സരത്തില്‍ മുഖ്യമന്ത്രിക്ക് അടിതെറ്റുമോ അതോ ഉത്തുംഗറാവു മുഖ്യമന്ത്രിയാകുമോ ആര്‍ക്കും ഒന്നും പറയാനാവില്ല.
ഡിസംബര്‍ 11ന് വോട്ട് എണ്ണുമ്പോള്‍ മാത്രമേ ചിത്രം വ്യക്തമാവൂ. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ടി.ആര്‍.എസിന്റെ മുന്നണിയും കോണ്‍ഗ്രസിന്റെ മുന്നണിയും ഒപ്പത്തിനൊപ്പം എന്നു പറയാം. സംസ്ഥാനത്തുടനീളം ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുണ്ട്.




