
ചെറുവത്തൂര്‍: തേജസ്വിനിപ്പുഴയുടെ സൗന്ദര്യത്തിന് തിലകക്കുറി ചാര്‍ത്തിയ, കാര്യങ്കോട്ടെ പാലത്തിനടുത്ത് ദേശീയ പാതയോട് സമീപമുള്ള കുളവും വികസനത്തിന് വഴിമാറി. ദേശീയ പാതയിലൂടെയുള്ള യാത്രയില്‍ തേജസ്വിനിയെ അടയാളപ്പെടുത്തുന്നത് കാര്യങ്കോടുള്ള അര്‍ധ വൃത്താകൃതിയില്‍ കെട്ടിയൊരുക്കിയ കുളവും കല്‍ക്കെട്ടിന് മുകളില്‍ വളര്‍ന്നു നില്‍ക്കുന്നൊരു പാലമരവുമാണ്. ദേശീയപാതയുടെ അനിവാര്യമായ വികസന വഴി കടന്നു പോകുന്നത് ഇതുവഴിയായതോടെ ഓര്‍മകളിലേക്ക് മറയുകയാണ് ഈ സുന്ദര അടയാളങ്ങള്‍. മോഹന്‍ലാല്‍ അഭിനയിച്ച വടക്കും നാഥനില്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും ലൊക്കേഷനായിട്ടുണ്ട് ഈ സൗന്ദര്യ തീരം. ഉത്തര മലബാര്‍ ജലോത്സവത്തിന്റ പ്രധാന വേദിയൊരുക്കുന്നതും ഇവിടെയാണ്. കുളത്തിന്റ ചുറ്റുമതില്‍ കാഴ്ചക്കാരെക്കൊണ്ട് നിറയും.ദേശീയപാത വികസിക്കുമ്പോള്‍ തേജസ്വിനിയില്‍ പുതിയ പാലം വരും. നിലവിലുള്ള കലക്കെട്ടും കളുവും ഓര്‍മയാകും. ഇനി പുഴയ്ക്ക് പുതിയ വികസന സൗന്ദര്യമാകും ഉണ്ടാകുക. വള്ളംകളിക്കും അതിനുള്ള അനുബന്ധ സൗകര്യത്തിനും പുതിത വികസനം വഴിയൊരുക്കും.




