ഭുവനേശ്വര്‍: ദക്ഷിണനിര്‍ത്തലാക്കിയതോടെ നിത്യവൃത്തിക്ക്‌വകയില്ലെന്നുംജീവന്‍ അവസാനിപ്പിക്കാന്‍അനുവദിക്കണമെന്നും ആവശ്യപ്പെട്ട് പൂജാരി കോടതിയെസമീപിച്ചു. പുരി ജഗന്നാഥക്ഷേത്രത്തിലെ പൂജാരിയായനരസിംഹ പൂജാപാണ്ഡയാണ്ആത്മഹത്യ ചെയ്യാനുള്ള അനുമതി ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്കത്തയച്ചത്. ഭക്തരില്‍ നിന്ന്ദക്ഷിണയോ സംഭാവനകളോസമ്മാനങ്ങളോ ക്ഷേത്രപൂജാരിമാര്‍സ്വീകരിക്കുതെന്ന സുപ്രീം
കോടതി വിധിയെ തുടര്‍ന്ന്‌നിത്യവൃത്തിക്കായി കഷ്ടപ്പെടേïിവരികയാണെന്നും അതിനാലാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
ഒഡിഷയിലെ പ്രശസ്തമായജഗന്നാഥ ക്ഷേത്രത്തിലെ പൂജാരിമാരുടെ നിയമനത്തെക്കുറിച്ചും ചുമതലകളെക്കുറിച്ചും 2018ജൂലായില്‍ സുപ്രീംകോടതിനിഅണായക വിധി പ്രസ്താവിച്ചിരുന്നു. സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രണാതീതമായ ക്ഷേത്രത്തില്‍ പ്രവേശനത്തിനുള്ളമുന്‍ഗണനക്കായി പൂജാരിമാര്‍ക്കും സഹായികള്‍ക്കും പണംനല്‍കാവുന്ന സൗകര്യം സുപ്രീംകോടതി വിധിയോടെ നിര്‍ത്തലാക്കി. ദര്‍ശനത്തിനുള്ള സൗകര്യം സുതാര്യമാക്കുന്നതിനുവേïിയായിരുന്നു ഇത്.ഈ വിധിയിലൂടെ പൂജാരിമാരുടെ നിയമനരീതികളിലുംഭേദഗതി വരുത്തിയിരുന്നു.ക്ഷേത്രപൂജാരിമാരും സംസ്ഥാനസര്‍ക്കാരും തമ്മില്‍ ശീതയുദ്ധത്തിന് സുപ്രീംകോടതിയുടെവിധി വഴി തെളിക്കുകയും ചെയ്തു. വിധിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധസമരങ്ങള്‍നടക്കുകയും ചെയ്തു.
ഭക്തരില്‍ നിന്നും സന്ദര്‍ശകരില്‍ നിന്നുമുള്ള വരുമാനം നഷ്ടപ്പെട്ടതോടെ ദീവിതമാര്‍ഗം തടസപ്പെട്ടുവെന്നാണ് ക്ഷേത്രജീവനക്കാരുടെ പരാതി.വിധിയെ തുടര്‍ന്ന് ക്,ത്രേ ഭരണസമിതി ഒക്ടോബര്‍ ഒന്നുമുതല്‍ പുതിയ ഭരണപരിഷ്‌കാരം നടപ്പാക്കി. സന്ദര്‍ശകര്‍ക്ക് ഇതോടെ ക്യൂ നിവില്‍ വരുകയുംചെയ്തു.പുരി ക്ഷേത്രത്തിലെ രത്‌നഭണ്ഡാര്‍ എന്ന നിലവറയില്‍പരിശോധന നടത്താനുള്ളപുരാവസ്തുവിഭാഗത്തിന്റെതീരുമാനത്തെ എതിര്‍ത്ത്ആത്മഹത്യാഭീഷണിയുമായിരംഗത്തെത്തി നരസിംഹപൂജാപാണ്ഡ ഇതിനു മുമ്പെയുംവാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഭക്തരില്‍ നിന്ന് ദക്ഷിണസ്വീകരിക്കാനുള്ള അനുമതി സുപ്രീംകോടതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് നരസിംഹ വീണ്ടും മാധ്യമശ്രദ്ധാകേന്ദ്രമാകുന്നത്.




