ന്യൂഡല്‍ഹി:ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കി സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച് സന്നദ്ധ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി കോമൺ കോസ് എന്ന സംഘടന നൽകിയ ഹർ ജി യി ലാ ണ് സുപ്രധാന വിധി.മാന്യമായി മരിക്കുക എന്നത് മൗലികഅവകാശമാണ്.
ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാനാവുമോ എന്ന കാര്യമാണ് കോടതി പരിശോധിച്ചത്. മരണ താൽപര്യ പത്രം നേരത്തേ എഴുതി നൽകിയവർക്കാണ് ഇതുപ്രകാരം അനുമതി ല ഭി ക്കുക
ഇതിന് മാർഗനിർദ്ദേശങ്ങൾക്ക് സുപ്രീം കോടതി രൂപം നൽകി. ജില്ലാ മജിസ്ട്രേറ്റ് മെഡിക്കൽ ബോർഡിന് രൂപം നൽകണം. മെഡിക്കൽ ബോർഡാണ് ദയാവധം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്.അതാത് സ്ഥലങ്ങളിലെഹൈക്കോടതിയാണ് ഇതിന് അനുമതി നൽകേണ്ടത്.
.









