കൊച്ചി ;മുപ്പത്തടം ഇടുക്കി ജംഗ്ഷനില്‍പ്രവര്‍ത്തിക്കുന്ന പാവനിര്‍മാണ കയറ്റുമതി യൂണിറ്റില്‍ വന്‍ തീപിടിത്തംപാവനിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണു തീപിടിച്ചത്. ഒരുകോടിയോളം രൂപയുടെ നഷ്ട മുള്ളതായികണക്കാക്കുന്നു .ഷോട്ട് സര്‍ക്യുട്ടാണ് അപകടകാരണം എന്നാണു പ്രാഥമികനിഗമനം.
ഇന്ന്പുലര്‍ച്ചെ നാലരയോടെ യാണ് തീ ഉയരുന്നത് നാട്ടുകാർ കണ്ടത്. ഏലൂർ നിന്ന് ഫയർഫോഴ്സ് ആദ്യം സ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. തുടർന്ന് ആലുവ,പറവൂര്‍,തൃക്കാക്കര,തുടങ്ങിയ സമീപ ഫയർ സ്‌റ്റേഷനുകളിൽ നിന്ന് 20 യൂണിറ്റ് വാഹനങ്ങളെത്തി നാല് മണിക്കൂറോളം 40 ട്രിപ്പ് വെള്ളം അടിച്ച ശേഷമാണ് രാവിലെ എട്ടരയോടെ മണിയോടെ തീ കെടുത്താനായത്.അതേസമയം, യൂണിറ്റിനകത്തുനിന്ന് പുക ഉയരുന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.
ബ്ളോക്ക് പഞ്ചായത്ത് മെംബര്‍ഷാജഹാന്‍റെനെത്രത്വ ത്തില്‍ നാട്ടുകാരും,ജിവനക്കാരും സംയോജിതമായി പാവ നിര്‍മിക്കാൻ ഉപയോഗിക്കുന്ന നൈലോണും തുണിയും പുറത്തെത്തിച്ചതും തീപിടിത്തം പരിധിവരെ കുറയാൻ സാധിച്ചു. കൂടാതെ യൂണിറ്റിനകത്തുണ്ടായിരുന്ന അഞ്ചു സിലിണ്ടറുകളും,ഡീസല്‍ ടാങ്ങും സമയോജിതമായി പുറത്തെത്തിക്കാനും ഫയര്‍ ഫോഴ്സിന്കഴിഞ്ഞതും അപകടംകുറച്ചു .
വ്യവസായ മേഖലയായ എടയാറില്‍ തീപിടിത്തമുണ്ടായ പാവ നിർമാണ യൂണിറ്റനോടുചേർന്ന് റബർ ഗോഡൗണാണ്. ഇവിടേക്ക് തീപടരാതിരുന്നതും അപകടം കുറച്ചു.
ബോഡി ഗിയര്‍ഇന്‍റര്‍നാഷണല്‍എന്നസ്ഥാപനം ഉന്നത നിലവാരമുള്ള പാവകള്‍ നിർമിച്ച് അമേരിക്കയിലെ ഓഹിയോ കേന്ദ്രമായി പ്രവർത്തിക്കുന്ന വൈൽഡ് റിപ്പബ്ലിക് എന്ന കമ്പനിയ്ക്കാണ് കയറ്റി അയക്കുന്നത്. ബാലകൃഷ്ണപിള്ളയെന്ന ആളാണ് ഉടമ. ഭൂരിഭാഗം സ്ത്രീ തൊഴിലാളികളാണിവിടെ പ്രവർത്തിക്കുന്നത്. രാത്രി കാല ഷിഫ്റ്റ് ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.









