Home Cinema ദുബായിയില്‍ ഗ്ലാമറസായി ഐശ്വര്യ

ദുബായിയില്‍ ഗ്ലാമറസായി ഐശ്വര്യ

4
0

പൊതുവേദിയില്‍ അതീവ ഗ്ലാമറസായി ഐശ്വര്യ എത്തിയത് വൈറലാവുന്നു. ദുബായിലെ ഒരു ഷോപ്പ് ഉദ്ഘാടനത്തിനാണ് ഐശ്വര്യ അതി സുന്ദരിയായി എത്തിയത്.
നീലഗൗണില്‍ അതിവ ഗ്ലാമറസായി എത്തിയ ഐശ്വര്യ റായിയെ ആര്‍പ്പു വിളികളോടെയാണ് ആരാധകര്‍ എതിരേറ്റത്. കൃത്യനിഷ്ടയുടെ കാര്യത്തില്‍ മറ്റു നടിമാരേക്കാള്‍ ഏറെ മുന്നിലാണ് ഐശ്വര്യ. മറ്റു താരങ്ങളെ പോലെ ഐശ്വര്യയും വൈകി എത്തുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഐശ്വര്യ കൃത്യസമയത്തു തന്നെ എത്തി. താരത്തെ കാണാന്‍ നിരവധി ആരാധകരായിരുന്നു തടിച്ചു കൂടിയത്.
‘കൃത്യസമയത്ത് എത്താതിരിക്കുക എന്നത് ഒരു ഫാഷനായി ഞാന്‍ കാണുന്നില്ല. കൃത്യനിഷ്ഠത പാലിക്കാനുള്ളതാണ്. കഴിയുന്ന സാഹചര്യങ്ങളിലെല്ലാം പരമാവധി കൃത്യസമയത്ത് എത്താന്‍ ശ്രമിക്കാറുണ്ട്’എന്നും ഐശ്വര്യ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഐശ്വര്യ ഇത്തരത്തില്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here