Home You May Like 44 വര്‍ഷത്തെ തടവിനൊടുവില്‍ നിരപരാധിയെന്ന് തെളിഞ്ഞു; കറുത്തവര്‍ഗക്കാരന് 25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

44 വര്‍ഷത്തെ തടവിനൊടുവില്‍ നിരപരാധിയെന്ന് തെളിഞ്ഞു; കറുത്തവര്‍ഗക്കാരന് 25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

1
0

നോര്‍ത്ത് കരോലിന: കോണ്‍കോര്‍ഡിലെ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ 44 വര്‍ഷം ജയിലില്‍ കിടന്നയാള്‍ നിരപരാധിയെന്ന് തെളിഞ്ഞ സംഭവത്തില്‍ 25 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി.റോണി ലോംഗ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് 44 വര്‍ഷം ജയിലില്‍ കഴിഞ്ഞത്.മൂന്ന് വര്‍ഷം മുന്പ് 68കാരനായ റോണി ലോംഗ് ജയില്‍ മോചിതനായിരുന്നു. തുടര്‍ന്ന് അധികൃതരുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് നഷ്ടപരിഹാരം ലഭിച്ചത്. 1976ലാണ് കേസിനാസ്പദമായ സംഭവം.54കാരിയായ വിധവയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന കുറ്റമാരോപിച്ചാണ് റോണി ലോംഗിനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജൂറി ബലാത്സംഗത്തിനും മോഷണക്കുറ്റത്തിനും അദ്ദേഹത്തെ 80 വര്‍ഷം തടവിന് ശിക്ഷിച്ചു.44 വര്‍ഷത്തെ ജയില്‍ വാസത്തിനൊടുവില്‍ അദ്ദേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചു. നിരവധി അപ്പീലുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here