കൊടുമണ്‍ : കൃഷിക്കാവശ്യമായ ഘടകങ്ങളാണ് വെള്ളവും വളവും. ഇതു രണ്ടുംകൂടി നെല്‍ കര്‍ഷകര്‍ക്ക് ആകെ ദുരിതമുണ്ടാക്കുകയാണ്. പറയുന്നത് കൊടുമണ്ണിലെ നെല്‍കര്‍ഷകരാണ്. കാലം തെറ്റി പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും ആദ്യവിതയെല്ലാം വെള്ളത്തിലാക്കി. വീണ്ടും കൃഷിയിറക്കിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ വകയായി രാസവള വിലവര്‍ധന. അടിക്കടി ഉണ്ടാകുന്ന ഈ വിലക്കയറ്റം നെല്‍ കൃഷിക്കാരെ വല്ലാത്ത ദുരിതത്തിലാക്കി. 1100 രൂപ വിലയുണ്ടായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് 1200 രൂപയും 800 രൂപ മാത്രം വിലയുണ്ടായിരുന്ന പൊട്ടാഷിന് 1750 രൂപയുമായി വര്‍ധിപ്പിച്ചു. ഇത് കര്‍ഷകന് താങ്ങാവുന്നതിലധികമാണ്. പത്തനംതിട്ട ജില്ലയില്‍ അപ്പര്‍ കുട്ടനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നെല്‍ കൃഷിയും കൃഷിക്കാരുമുള്ള പ്രദേശമാണ് കൊടുമണ്‍. മറ്റു സ്ഥലങ്ങളില്‍ കൃഷി ലാഭകരമല്ലെന്ന് പറഞ്ഞ് കര്‍ഷകര്‍ പാടം ഉപേക്ഷിക്കുമ്പോള്‍ കൃഷി ഒരു ജീവനോപാധിയായി പാലിക്കുന്നവരാണ് കൊടുമണ്ണിലെ കൃഷിക്കാര്‍. വിലവര്‍ധന സ്വകാര്യമേഖലയ്ക്കു വേണ്ടി രാസവളം ഇറക്കുമതി ചെയ്യാനുള്ള അവകാശം സ്വകാര്യ മുതലാളിമാര്‍ക്കും കമ്പനികള്‍ക്കും കൊടുക്കുന്നതിന് മുന്നോടിയാണ് ഇപ്പോഴുള്ള വില വര്‍ധനവെന്ന് കൃഷിക്കാരനായ അങ്ങാടിക്കല്‍ തെക്ക് ലളിതാ സദനത്തില്‍ മോഹനന്‍ പറയുന്നു. വില വര്‍ധനവിലൂടെ കൃഷിയുപേക്ഷിക്കാന്‍ കര്‍ഷകനെ നിര്‍ബന്ധിക്കുകയാണെന്ന് മറ്റൊരു കൃഷിക്കാരനായ ഇടത്തിട്ട ഞാറക്കാട്ടേത്ത് രാജന്‍ പിള്ള പറയുന്നു. വിലവര്‍ധന കാരണം പൂട്ടുകൂലിയും വര്‍ധിക്കുന്ന സ്ഥിതിയാണ്. ഇക്കുറി വെള്ളപ്പൊക്കം കാരണം ആദ്യ വിതയെല്ലാം വെള്ളപ്പൊക്കത്തില്‍ ഒഴുകിപ്പോയി. ണ്ടും മൂന്നും തവണ വിതച്ചു. അപ്പോഴെല്ലാം വളിമിടേണ്ടിവന്നു. ഇത് കൃഷിച്ചെലവ് കൂട്ടി. കൃഷിക്കാരന് കൊടുക്കുന്ന പരിമിത സബ് സിഡി രാസവളത്തിന്റെ വിലവര്‍ധനവിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…