Home Cinema ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി മലയാള സിനിമ

ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങൾ വാരിക്കൂട്ടി മലയാള സിനിമ

4
0

ന്യൂഡൽഹി: അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മലയാള സിനിമയ്‌ക്കും സിനിമാ പ്രേമികൾക്കും അഭിമാന നേട്ടം. മികച്ച സംവിധായകൻ, മികച്ച ചിത്രം, പ്രത്യേക പരാമർശം, മികച്ച ഗായകൻ, മികച്ച തിരക്കഥാകൃത്ത്, മികച്ച കാമറാമാൻ എന്നീ അവാർഡുകളാണ് മലയാള സിനിമ വാരിക്കൂട്ടിയത്.

ടേക്ക് ഓഫിലെ അഭിനയത്തിന് പാർവതിയ്‌ക്കും, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലിനുംലഭിച്ചു. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജിനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. ഇത് ഏഴാമത്തെ തവണയാണ് ജയരാജിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

മികച്ച ഗായകനുള്ള പുരസ്‌കാരം ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനാണ്. എട്ടാംതവണയാണ് മലയാളത്തിന്റെ പ്രിയഗായകന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. വിശ്വാസപൂർവം മൻസൂർ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം.

മറ്റ് അവാർഡുകൾ:
മികച്ച നടി– ശ്രീദേവി (ചിത്രം–മോം)
നടൻ– റിഥി സെൻ (നഗർ കീർത്തൻ)
മികച്ച ചിത്രം: വില്ലേജ് റോക്ക് സ്റ്റാർ (അസം)
മികച്ച ജനപ്രിയ ചിത്രം– ബാഹുബലി 2
ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം: വിനോദ് ഖന്ന
സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം
ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ
സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി)

മികച്ച തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ)
തിരക്കഥ (അ‌ഡാപ്‌റ്റഡ്)– ജയരാജ് (ചിത്രം: ഭയാനകം)
ഛായാഗ്രഹണം– ഭയാനകം
സംഗീതം– എ.ആർ.റഹ്മാൻ (കാട്രു വെളിയിടൈ)
പശ്ചാത്തല സംഗീതം– എ.ആർ.റഹ്മാൻ
മികച്ച മെയ്‌ക്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ)
കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ
പ്രൊഡക്ഷൻ ഡിസൈൻ– സന്തോഷ് രാജൻ (ടേക്ക് ഓഫ്)
എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)

വിവിധ ഭാഷകളിലെ മികച്ച ചിത്രം
ഹിന്ദി – ന്യൂട്ടൻ
തമിഴ് – ടു ലെറ്റ്
ഒറിയ – ഹലോ ആർസി
ബംഗാളി – മയൂരക്ഷി
ജസാറി – സിൻജാർ
തുളു – പഡായി
ലഡാക്കി – വോക്കിങ് വിത് ദി വിൻഡ്
കന്നഡ– ഹെബ്ബട്ടു രാമക്ക
തെലുങ്ക് – ഗാസി

സ്‌പെഷൽ എഫക്ട്‌സ്, മികച്ച ആക്ഷൻ ഡയറക്ഷൻ– ബാഹുബലി 2
മികച്ച ഷോർട് ഫിലിം (ഫിക്ഷൻ) – മയ്യത്ത് (മറാത്തി ചിത്രം)
സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

പ്രത്യേക പരാമർശം
പാർവതി (ടേക്ക് ഓഫ്)
പങ്കജ് ത്രിപാഠി (ന്യൂട്ടൻ)
മോർഖ്യ (മറാത്തി ചിത്രം)
ഹലോ ആർസി (ഒഡീഷ ചിത്രം)

പ്രത്യേക ജൂറി പുരസ്‌കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിംഗ്സ്
എജ്യുക്കേഷണൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ
നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി

LEAVE A REPLY

Please enter your comment!
Please enter your name here