Home Kerala ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിഐയും, എസ് ഐ യുമടക്കം നാലുപേർക്ക് കൂടി സസ്പെൻഷൻ.

ശ്രീജിത്തിന്റെ കസ്റ്റഡിമരണം സിഐയും, എസ് ഐ യുമടക്കം നാലുപേർക്ക് കൂടി സസ്പെൻഷൻ.

1
0

ശ്രീജിത്തിന്റെ കസ്റ്റഡിമരണം നാല് പേരെ കൂടി സസ്പെന്‍റ് ചെയ്തു

വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് ആശുപത്രിയില്‍ മരണപ്പെട്ട സംഭവത്തില്‍ നാല് പേരെ കൂടി അന്വേഷണ വിധേയമായി എറണാകുളം റേഞ്ച് ഐ.ജി. സസ്പെന്‍റ് ചെയ്തു. പറവൂര്‍ സി.ഐ. ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്.ഐ. ദീപക്, എ.എസ്.ഐ.(ഗ്രേഡ്) 7346 സുധീര്‍, എസ്.സി.പി.ഒ. (ഗ്രേഡ്) 8765 സന്തോഷ് ബേബി എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ മൂന്നു പോലീസുകാരെ നേരത്തെ സസ്പെന്‍റ് ചെയ്തിരുന്നു.

കേസിൽ വരാപ്പുഴ എസ്ഐ ആയിരുന്ന ദീപക് പ്രതിയായേക്കും. അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നേരത്തെസസ്പെൻഷനിലായ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയും പ്രതിചേർത്തേക്കും.

കസ്റ്റഡിയിൽ എടുക്കുന്ന വ്യക്തിയ്ക്ക് മർദ്ദനം ഏൽക്കാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സിഐയ്ക്കാണ്. ഇതിൽ ഗുരുതര വീഴ്ച വരുത്തി എന്ന റിപ്പോർട്ടിനെ തുടർന്നാണ് സി ഐ ക്രിസ്പിൻ സാമി നെ സസ്പെന്റ് ചെയ്തത്

ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.  അന്വേഷണസംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിലാണ് ഇപ്പോഴത്തെ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here