
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ താരം ചിത്ര അന്തരിച്ചു. 56 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം,തമിഴ്, തെലുങ്ക്,കന്നട ഭാഷകളിലായി നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു.
1965 ഫെബ്രുവരി 25ന് കൊച്ചിയിലായിരുന്ന് ജനനം. 1975ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. 1983ല്‍ പുറത്തിറങ്ങിയ ‘ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായി.
അമരം,ഒരു വടക്കന്‍ വീരഗാഥ,ദേവാസുരം,പഞ്ചാഗ്‌നി, നാടോടി,അദ്വൈതം,അമ്മയാണെ സത്യം, ഏകലവ്യന്‍, മാലയോഗം, ആറാം തമ്ബുരാന്‍ തുടങ്ങിയ സിനിമകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സംസ്‌കാരം വൈകിട്ട് നാലിന് ചെന്നൈ സാലി ഗ്രാമത്തില്‍ നടക്കും.








