Home Uncategorized നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

നഴ്‌സിങ് കോളേജ് റാഗിങ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

5
0

 

 

kottayam-nursing-college-ragging

 

കോട്ടയം: ഗാന്ധി നഗര്‍ നഴ്‌സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. നേരത്തെ ഏറ്റുമാനൂര്‍ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോളേജിലെ ഒന്നാം വര്‍ഷ നഴ്സിങ് ക്ലാസിലെ ആറ് ആണ്‍കുട്ടികളാണ് ക്രൂരമായ റാഗിങിന് ഇരയായത്. ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥിയെ കട്ടിലില്‍ കെട്ടിയിട്ട് ദേഹമാസകലം ലോഷന്‍ പുരട്ടിയശേഷം ഡിവൈഡര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിച്ച് ചിരിക്കുന്നതും ആനന്ദം കണ്ടെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്.
സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് കേസിലെ പ്രതികള്‍.

 

 

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here