കേരളത്തില്‍ ഇന്ന് റമദാന്‍ വ്രതാരംഭം. മാസപ്പിറ കണ്ടതിനാല്‍ ഞായറാഴ്ച റബ്ബീഉല്‍ അവല്‍ ഒന്നായിരിക്കും. പൊന്നാനിയിലും കാപ്പാടും പൂവ്വാറും വര്‍ക്കലയിലും മാസപ്പിറ കണ്ടു. നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന പാണക്കാട് തങ്ങള്‍ അറിയിച്ചു. ഇത് കാരുണ്യത്തിന്റേയും നരകമോചനത്തിന്റേയും മാസമാണെന്ന് സാദിഖലി ഷിഹാബ് തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച മുതല്‍ റമദാന്‍ മാസമാരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് തങ്ങള്‍, സയ്യിദ് മുഹമ്മദ് മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാറിമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വി പി ശുഐബ് മൗലവി എന്നിവര്‍ സ്ഥിരീകരിച്ചു.അതേസമയം ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതലാണ് റമദാന്‍ മാസം ആരംഭിക്കുന്നത്. യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ഒമാനും ഉള്‍പ്പടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റമദാന്‍ ആരംഭിക്കുന്നത്.





