Home Breaking News നവജാത ശിശുവിന്റെ തുടയില്‍ വാക്‌സിനേഷന് ഉപയോഗിച്ച സൂചി കണ്ടെത്തി; കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍...

നവജാത ശിശുവിന്റെ തുടയില്‍ വാക്‌സിനേഷന് ഉപയോഗിച്ച സൂചി കണ്ടെത്തി; കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവെന്ന് പരാതി

2
0

 


വാക്‌സിനെടുത്ത നവജാത ശിശുവിന്റെ തുടയില്‍ നിന്ന് ഇഞ്ചക്ഷന്‍ ചെയ്യാന്‍ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തില്‍ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കണ്ണൂര്‍ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയില്‍ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തില്‍ അന്വേഷണം ആരംഭിച്ച ആരോഗ്യവകുപ്പ് ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 24 നായിരുന്നു രേവതിയുടെ പ്രസവം പരിയാരം മെഡിക്കല്‍ കോളജില്‍ നടന്നത്. പിന്നീട് 22 മണിക്കൂറിനുള്ളില്‍ എടുക്കേണ്ട രണ്ട് വാക്സിന്‍ എടുത്തതിന് ശേഷം അമ്മയെയും കുഞ്ഞിനേയും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. കുഞ്ഞിന് വാക്‌സിനേഷന്‍ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴക്കാന്‍ തുടങ്ങി. തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മരുന്ന് തന്ന് വിടുകയായിരുന്നു. പിന്നെ വീണ്ടും കുരുപോലെ വലുതായി വരാന്‍ തുടങ്ങി. പിന്നീട് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ പോയി കാണിച്ച് പഴുപ്പ് കുത്തിയെടുക്കുമ്പോഴാണ് സൂചി പുറത്തുവന്നത്. വാക്‌സിനേഷന്‍ സമയത്ത് അമ്മയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ വാങ്ങികൊണ്ടുപോയി എടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നു. നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുബത്തിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here