Home Cinema നിരഞ്ജ് രാജു നായകനായി എത്തുന്ന അച്ഛനൊരു വാഴ വെച്ചു ഓണത്തിന്

നിരഞ്ജ് രാജു നായകനായി എത്തുന്ന അച്ഛനൊരു വാഴ വെച്ചു ഓണത്തിന്

2
0

നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ‘ അച്ഛനൊരു വാഴ വെച്ചു’ ഓണത്തിന് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു.മുകേഷ്,ജോണി ആന്റണി,ധ്യാന്‍ ശ്രീനിവാസന്‍,അപ്പാനി ശരത്,ഭഗത് മാനുവല്‍,സോഹന്‍ സീനു ലാല്‍,ഫുക്രു,അശ്വിന്‍ മാത്യു, ലെന,മീര നായര്‍,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാന്‍ഡായ എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ എ വി അനൂപ് നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’.സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്നറായ ‘അച്ഛനൊരു വാഴ വെച്ചു ‘ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം
പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.മനു ഗോപാല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കെ ജയകുമാര്‍,സുഹൈല്‍ കോയ,മനു മഞ്ജിത്ത്,സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.എഡിറ്റര്‍-വി സാജന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-നസീര്‍ കാരന്തൂര്‍,കല-ത്യാഗു തവന്നൂര്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ്-ദിവ്യ ജോബി,സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റര്‍ ഡിസൈന്‍-കോളിന്‍സ് ലിയോഫില്‍, പശ്ചാത്തല സംഗീതം-ബിജി ബാല്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍-പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ഹരീഷ് മോഹന്‍,അലീഷ,ഷാഫി റഹ്മാന്‍,പി ആര്‍ ഒ-എ എസ്.ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here