തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍. നാല് ബോംബുകളാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. നാല് ബോംബുകളാണ് പ്രവീണ്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സിപിഎം പ്രകടനത്തിനു നേരെയും 2 ബോംബെറിഞ്ഞിരുന്നു.
സിപിഎം പ്രവര്‍ത്തകരാണോ ആര്‍എസ്എസ് പ്രവര്‍ത്തകരാണോ ബോംബ് എറിഞ്ഞതെന്ന കാര്യത്തില്‍ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. പൊലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെ ആര്‍എസ്എസ് സിപിഎം സംഘര്‍ഷം ഇവിടെ ഉണ്ടായി. ഇതിനിടെയാണ് നാല് പ്രാവശ്യം ബോംബേറുണ്ടാകുന്നത്.
നാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രവീണ്‍. വധശ്രമമടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. ആലപ്പുഴ നൂറനാട് സ്വദേശിയാണ്. പൊലീസ് സ്റ്റേഷന് നേരെയുള്ള ബോംബേറില്‍ നെടുമങ്ങാട് എസ്.ഐ സുനില്‍കുമാറിന് അടക്കം പരുക്കേറ്റിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മറ്റ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടന്‍ പിടികൂടും.







