
അരിക്കുളം: കുരുടിവീട് മൂക്കില്‍ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ടുനികത്താനുളള ശ്രമത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.കെ.ഡി.എഫ് അരിക്കുളം മണ്ഡലം കമ്മിറ്റി അറിയിച്ചു. കുരുടിവീട് ഭാഗങ്ങളില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും മണ്ണിട്ട് നികത്താന്‍ സ്വകാര്യവ്യക്തികള്‍ ശ്രമിക്കുകയാണ്.ഇതിനെതിരേ വില്ലേജ് ഓഫീസിലും കൃഷിഓഫിസിലും പരാതി നല്‍കിയിട്ടും ഒരുനടപടിയും എടുക്കുന്നില്ല. രാത്രിയിലാണ് തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ അധികാരികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡി.കെ.ഡി.എഫ് അറിയിച്ചു.മണ്ഡലം പ്രസിഡന്റ് റിയാസ് ഊട്ടേരി അധ്യക്ഷ്യം വഹിച്ചു. പപ്പന്‍ പുതിയടത്ത്, കുഞിരാമന്‍ കുററിപുറത്ത്, ചിത്തിര രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.







