Home Kerala പക്ഷിപ്പനി: 5708 താറാവുകളെ സംസ്‌കരിച്ചു

പക്ഷിപ്പനി: 5708 താറാവുകളെ സംസ്‌കരിച്ചു

1
0

കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂര്‍ പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളിലെ കട്ടമട പ്രദേശത്ത് വ്യാഴാഴ്ച 5708 താറാവുകളെ കൂടി കൊന്നു സംസ്‌കരിച്ചു.കുടവെച്ചൂര്‍ അഭിജിത്ത്ഭവനില്‍ മദനന്റെയും(3000), ഒറ്റിയാനിച്ചിറ സുരേഷ് കുമാറിന്റെയും(425 ), മൂലശ്ശേരി സുനിമോന്റെയും(1500) മിത്രംപള്ളി ബൈജുവിന്റെയും (783) താറാവുകളെയുമാണ് സംസ്‌കരിച്ചത്. ദ്രുതകര്‍മസേനയുടെ പത്തു സംഘങ്ങളെ വെച്ചൂരില്‍ നിയോഗിച്ചിട്ടുണ്ട്. ഇവിടെ പക്ഷികളെ നശിപ്പിക്കല്‍ ജോലികള്‍ രാത്രിയിലും തുടര്‍ന്നു.കല്ലറ, അയ്മനം പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊല്ലുന്ന നടപടി പൂര്‍ത്തിയായി. ഇവിടെ അണുനശീകരണ ജോലികള്‍ നടന്നു. ബുധനാഴ്ച മൂന്നിടങ്ങളിലായി 11,268 താറാവുകളെ കൊന്നു സംസ്‌കരിച്ചിരുന്നു. വ്യാഴാഴ്ചവരെ 16,976 താറാവുകളെ കൊന്നു.കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതായി കലക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു. രണ്ടാം വാര്‍ഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളില്‍ നിന്ന് ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമല്‍ ഡിസീസസ് ലാബില്‍ അയച്ച രണ്ടു സാമ്പിളുകളുടെ പരിശോധനയിലാണ് സ്ഥിരീകരണം. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്ന് സംസ്‌കരിക്കുന്ന നടപടി വെള്ളിയാഴ്ച ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here