Home Latest News in Kerala പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്‌ളസ്റ്റര്‍

പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്‌ളസ്റ്റര്‍

2
0

പത്തനംതിട്ടയില്‍ ഒമിക്രോണ്‍ ക്ളസ്റ്റര്‍

പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍ രൂപപ്പെട്ടു. നഗരത്തിലെ സ്വകാര്യ നഴ്സിംഗ് കോളേജിലെ 14 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതില്‍ ഒരാളുടെ പരിശോധനാഫലം വന്നപ്പോഴാണ് ഒമിക്രോണ്‍ വകഭേദമാണെന്ന് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ ഒമിക്രോണ്‍ പരിശോധന ഫലം ഇന്നോ നാളെയോ ലഭിക്കും.വിദേശത്ത് നിന്ന് എത്തിയ ബന്ധുവിന്റെ സമ്ബര്‍ക്കത്തില്‍ നിന്നാണ് വിദ്യാര്‍ത്ഥിക്ക് ഒമിക്രോണ്‍ ബാധിച്ചത്. കഴിഞ്ഞ മൂന്നിനാണ് ഇവിടെ ആദ്യ വിദ്യാര്‍ത്ഥിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ വിദ്യാര്‍ത്ഥിയുടെ സമ്ബര്‍ക്കപട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി.രോഗബാധിതരായ വിദ്യാര്‍ത്ഥികള്‍ സ്വകാര്യആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ജില്ലയില്‍ ഇതുവരെ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 33 ആയി. എട്ടിലധികം പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടിട്ടുണ്ട്. ബാക്കിയുള്ളവരെ പ്രത്യേകം നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ആര്‍ക്കും ഐ.സി.യു, വെന്റിലേറ്റര്‍ സഹായം ആവശ്യമായി വന്നിട്ടില്ല. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നടക്കം ഇതുവരെ ആയിരത്തിലധികം പേരാണ് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധനാഫലവും വരാനുണ്ട്. ശേഷം ഒമിക്രോണ്‍ വര്‍ദ്ധിക്കുമോയെന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ്. ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here