തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയിരുന്ന ബി.ജെ.പി നേതാവ് സി. കെ. പദ്മനാഭന്‍ സമരം അവസാനിപ്പിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ഇത്. പകരം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തു.
സി.കെ. പദ്മനാഭനെ പൊലീസ് സമരപ്പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഒമ്പത് ദിവസമാണ് പദ്മനാഭന്‍ നിരാഹാരം കിടന്നത്.
പകരം ശോഭ സുരേന്ദ്രന്‍ നിരാഹാരമിരിക്കുമെന്ന് ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ തീരുമാനമെടുക്കുകയും ശോഭ സമരപ്പന്തലിലെഹത്തി നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ എ. എന്‍. രാധാകൃഷ്ണന്‍ ഏഴ് ദിവസമാണ് നിരാഹാരം അനുഷ്ഠിച്ചത്.




