Home Breaking News പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ക്ഷേത്രം തുറക്കുന്നത് ജൂൺ 15ന്

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ക്ഷേത്രം തുറക്കുന്നത് ജൂൺ 15ന്

1
0

കണ്ണൂർ : സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ആരാധാനാലയങ്ങൾ ജൂൺ എട്ടിന് തുറക്കുന്നതിന് അനുമതിയുണ്ടെങ്കിലും പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്റെ മടപ്പുരയിൽ ജൂൺ 15 മുതൽ മാത്രമേ ഭക്തജനങ്ങൾക്കു പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ക്ഷേത്രം ട്രസ്റ്റി ഭാരവാഹി അറിയിച്ചു.
സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ പൂജകളും കുട്ടികൾക്കുള്ള ചോറൂൺ , പ്രസാദ വിതരണം , അന്നദാനം എന്നിവ ഉണ്ടായിരിക്കുകയില്ല.
രാവിലെ ഒൻപതുമണി മുതൽ രാത്രി ഏഴുമണി വരെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഭക്തജനങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് സഹകരിക്കണമെന്ന് ട്രസ്റ്റി ആൻഡ് ജനറൽ മാനേജർ പി.എം.ബാലകൃഷ്ണൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here